'39കാരന് 51 കാരിയോ? വിവാദങ്ങള്‍ക്ക് ചെവി നല്‍കാത്ത ആ ബന്ധം തീര്‍ന്നു': മൗനം വെടിഞ്ഞ് അര്‍ജുന്‍ കപൂര്‍

First Published | Oct 29, 2024, 4:00 PM IST

അർജുൻ കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിംഗിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്.

മുംബൈ: മലൈക അറോറയുമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയില്‍ ആദ്യമായി മൗനം വെടിഞ്ഞ്  നടൻ അർജുൻ കപൂർ. തിങ്കളാഴ്‌ച മുംബൈയിലെ ശിവാജി പാർക്കിൽ എന്‍എംഎസ് നേതാവ് രാജ് താക്കറെ ആതിഥേയത്വം വഹിച്ച ദീപാവലി ആഘോഷത്തിൽ അര്‍ജുന്‍ തന്‍റെ വരാനിരിക്കുന്ന ചിത്രം സിംഗം എഗെയ്ന്‍ ചിത്രത്തിലെ സഹപ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം എത്തിയത്.

ഇവിടെ കാത്തിരുന്ന മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്യവെയാണ്, ഒരു ചോദ്യത്തിന് മറുപടി എന്ന നിലയില്‍ " ഞാനിപ്പോള്‍ സിംഗിളാണ്, നിങ്ങള്‍ റിലാക്സാകൂ" എന്ന് അര്‍ജുന്‍ പറ‌ഞ്ഞത്. അര്‍ജുന്‍ കപൂര്‍ ഇത് പറയുന്ന പാപ്പരാസി വീഡിയോ ഇതിനകം വൈറലായിട്ടുണ്ട്. 
 


ദീപാവലി പാർട്ടിയിൽ അര്‍ജുന്‍ കപൂറിനൊപ്പം സിങ്കം എഗെയ്നില്‍ സഹതാരങ്ങളായ അജയ് ദേവ്ഗൺ, ടൈഗർ ഷ്റോഫ് എന്നിവരും ചിത്രത്തിന്‍റെ സംവിധായകൻ രോഹിത് ഷെട്ടിയും പങ്കെടുത്തു.
 

അർജുൻ കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിംഗിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു. ഇരുവരുടെയും അവധിക്കാല ചിത്രങ്ങള്‍ വൈറലാകാറുണ്ടായിരുന്നു. 
 

അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള വയസ് വ്യത്യാസം പലപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം ഗോസിപ്പുകളെ ബോളിവുഡ് പ്രണയ ജോഡി തള്ളിക്കളഞ്ഞു. പലപ്പോഴും അര്‍ജുന്‍ മലൈക്ക എന്നിവര്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും അപ്പോഴെല്ലാം അത് നിഷേധിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു.
 

എന്നാല്‍ ഇത്തവണ സ്ഥിതി മാറി. അടുത്തിടെ മലൈകയുടെ ജന്മദിനത്തിൽ അർജുൻ അവര്‍ക്ക് ആശംസ പങ്കിടാതെ മറ്റൊരു പോസ്റ്റിട്ടതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന കിംവദന്തികൾ ശക്തമായി, "നിങ്ങൾ ആരാണെന്ന് ഒരിക്കലും മറക്കരുത് - ദി ലയൺ കിംഗ്" ദി ലയൺ കിംഗിലെ മുഫാസയുടെ ഡയലോഗാണ് അര്‍ജുന്‍ അന്ന് പങ്കുവച്ചത്. 

അതേ സമയം ദീപാവലിക്ക് റിലീസ് ചെയ്യുന്ന സിങ്കം എഗെയ്ന്‍ എന്ന ചിത്രത്തില്‍ പ്രധാന വില്ലനായാണ് അര്‍ജുന്‍ കപൂര്‍ എത്തുന്നത്. 

Latest Videos

click me!