63-ാം വയസിലും ചെറുപ്പക്കാരെ പോലും അതിശയിപ്പിക്കുന്ന ശരീര സൗന്ദര്യം; അനിൽ കപൂറിന്റെ ഷർട്ട് ലെസ് ചിത്രങ്ങൾ വൈറൽ

First Published | Oct 23, 2020, 8:49 AM IST

നാല് പതിറ്റാണ്ടിലധികമായി അനില്‍ കപൂര്‍ എന്ന നടന്‍ ബോളിവുഡില്‍ തിളങ്ങിനില്‍ക്കാന്‍ തുടങ്ങിയിട്ട്. നിരവധി സിനിമകളിലൂടെ താരം പ്രേക്ഷക പ്രീതി നേടി. ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് ഹിറ്റായിരുന്ന കാലത്തും പുരുഷസൗന്ദര്യ സങ്കല്‍പങ്ങളോട് ഏറെ ചേര്‍ന്നു നില്‍ക്കുന്ന അനില്‍ കപൂറിന്റെ രൂപത്തോടായിരുന്നു മിക്കവര്‍ക്കും ആരാധന. പ്രായം അറുപതിലധികം ആയെങ്കിലും ഇന്നും ബോളിവുഡ് ആഘോഷിക്കുന്ന നടൻ തന്നെയാണ് അനില്‍ കപൂര്‍.

തന്റെ തിരക്കുകൾക്കിടയിൽ ഫിറ്റ്നസ് ദിനചര്യയുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്ത താരം കൂടിയാണ് അനില്‍ കപൂര്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പലപ്പോഴും പങ്കിടാറുമുണ്ട്. കഴിഞ്ഞ ദിവസം പങ്കുവച്ച മറ്റൊരു ചിത്രമാണ് ഇപ്പോൾ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്.
ഷർട്ട് ധരിക്കാതെ കടൽത്തീരത്ത് നടക്കുന്ന ചിത്രങ്ങളാണ് അനില്‍ കപൂര്‍ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. പ്രായത്തെ വെറും സംഖ്യയാക്കി മാറ്റുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ 63കാരനെന്നാണ് ആരാധകർ ചിത്രം കണ്ട് പറയുന്നത്.

ഭക്ഷണം തന്റെ ഏറ്റവും വലിയ ദൗര്‍ബല്യമാണെന്നും ഭക്ഷണശീലത്തെ നിയന്ത്രിക്കാന്‍ കപൂര്‍ കുടുംബം മുഴുവന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നും അനില്‍ ചിത്രത്തോടൊപ്പം കുറിക്കുന്നു.
'എല്ലാവര്‍ക്കും ഉണ്ട് ദൗര്‍ബല്യങ്ങൾ. എന്റേത് ഭക്ഷണമാണ്. എന്നിലെ പഞ്ചാബി പയ്യൻ ഇത് കൂട്ടി കൊണ്ടെ ഇരുന്നു. എന്റെ കണ്ണുകള്‍ എല്ലായ്‌പ്പോഴും എന്റെ വയറിനേക്കാള്‍ വലുതാണ്. ലോക്ക്ഡൗൺ സമയത്താണ് രൂപത്തിൽ മാറ്റം വരുത്തണമെന്ന് തീരുമാനിച്ചത്. അതിനായി ഞാന്‍ എന്നെ തന്നെ സജ്ജമാക്കി. ഈ പുതിയ രൂപത്തിന് ഭക്ഷണത്തിനോട് ഒരു പുതിയ സമീപനം ആവശ്യമാണ്. ഇത് എളുപ്പമാണോ? എല്ലായ്‌പ്പോഴും അല്ല' അനിൽ കപൂർ കുറിക്കുന്നു.

Latest Videos

click me!