'ഇവര്‍ തമ്മിലെന്ത് പ്രശ്നം': 17ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഐശ്വര്യയും അഭിഷേകും

First Published | Apr 21, 2024, 5:15 PM IST

ഏപ്രില്‍ 20 ന് തങ്ങളുടെ വിവാഹത്തിന്‍റെ 17 മത് വാര്‍ഷികം ആഘോഷിച്ച ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും ചിത്രങ്ങള്‍ വൈറലായി. ഐശ്വര്യമാണ് ഇന്‍സ്റ്റയില്‍ വളരെ ആകര്‍ഷകമായ ചിത്രങ്ങള്‍ പങ്കുവച്ചത്. 

വിവാഹ വാര്‍ഷികം

ഏപ്രില്‍ 20 ന് തങ്ങളുടെ വിവാഹത്തിന്‍റെ 17 മത് വാര്‍ഷികം ആഘോഷിച്ച ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്‍റെയും ചിത്രങ്ങള്‍ വൈറലായി. ഐശ്വര്യമാണ് ഇന്‍സ്റ്റയില്‍ വളരെ ആകര്‍ഷകമായ ചിത്രങ്ങള്‍ പങ്കുവച്ചത്. 

ഐശ്വര്യ അഭിഷേക്

ഐശ്വര്യ പങ്കുവച്ച മനോഹരമായ കുടുംബ ചിത്രം പിന്നീട് അഭിഷേകും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ഫോട്ടോയിൽ, ഐശ്വര്യ തിളങ്ങുന്ന സന്തോഷകരമായ പുഞ്ചിരിയോടെയാണ് കാണപ്പെടുന്നത്. അതേസമയം അഭിഷേക് ബീജ് ഷർട്ടിൽ സെൽഫിക്ക് പോസ് ചെയ്യുന്നത്. അമ്മയെ കെട്ടിപ്പിടിച്ച് ആരാധ്യയും കുടുംബ ചിത്രത്തില്‍ സന്തോഷവതിയായി കാണപ്പെടുന്നു.


ഐശ്വര്യ അഭിഷേക് വിവാഹ വാര്‍ഷികം

ഈ ചിത്രങ്ങള്‍ക്കൊപ്പം ഒരു നീണ്ട കുറിപ്പിനുപകരം അഭിഷേകും ഐശ്വര്യയും പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്ന രീതിയില്‍  ചുവന്ന ലൗ ഇമോജികളോടെയാണ് ചിത്രം പങ്കിട്ടിരിക്കുന്നത്. ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്ന് ആരാധകർ പോസ്റ്റിന് താഴെ കമന്‍റുകളുമായി നിറയുന്നുണ്ട്. 

ആദ്യത്തെ ചിത്രം

അഭിഷേകും ഐശ്വര്യയും 2000-ൽ ധായ് അക്ഷര് പ്രേം കേ എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ചത്. പിന്നീട് 2006-ൽ ഉംറാവു ജാന്‍ എന്ന ചിത്രത്തില്‍ ഒന്നിച്ച് എത്തിയതോടെ അടുത്ത സുഹൃത്തുക്കളായി.

വിവാഹ അഭ്യര്‍ത്ഥന

ന്യൂയോർക്കിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ ഐശ്വര്യയെ വിവാഹം കഴിക്കാനുള്ള ആഗ്രഹം ആദ്യമായി ഒരു ഹോട്ടൽ മുറിയുടെ ബാൽക്കണിയിൽ വച്ച് അഭിഷേക് വെളിപ്പെടുത്തിയെന്ന് ഐശ്വര്യ ഓപ്ര വിൻഫ്രെ ഷോയിൽ പറഞ്ഞിട്ടുണ്ട്. 

മണിരത്‌നത്തിന്‍റെ പൊന്നിയിൻ സെൽവനിലാണ്  ഐശ്വര്യ അവസാനമായി അഭിനയിച്ചത്. പുതിയ പ്രൊജക്ടുകള്‍ ഒന്നും ഐശ്വര്യ ഇതുവരെ ഒപ്പിട്ടിട്ടില്ലെന്നാണ് വിവരം. എന്നാല്‍ പരസ്യ ചിത്രങ്ങളില്‍ അടക്കം ഐശ്വര്യ സജീവമാണ്.

2023ൽ പുറത്തിറങ്ങിയ ആർ ബാൽക്കിയുടെ ഗൂമർ എന്ന ചിത്രത്തിലാണ് അഭിഷേക് അവസാനമായി അഭിനയിച്ചത്. ഷൂജിത് സിർകാറിന്‍റെ അടുത്ത ചിത്രത്തിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. 

Latest Videos

click me!