6 വർഷങ്ങള്‍ക്ക് ശേഷം ​ഗംഭീര തിരിച്ചുവരവ്; സൂര്യ ഫെസ്റ്റിവലിൽ തിളങ്ങി നവ്യ, ചിത്രങ്ങൾ

First Published | Oct 10, 2022, 12:34 PM IST

ലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. നന്ദനം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ ബാലാമണിയായി മാറിയ താരം, ഒരിടവേളക്ക് ശേഷം വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിൽ സജീവമായ താരം തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ മടങ്ങി എത്തിയിരിക്കുകയാണ് നവ്യ. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. (അരുൺ കടയ്ക്കൽ പകർത്തിയ ചിത്രങ്ങൾ)

ആറ് വർഷത്തെ ഇടവേളക്ക് ശേഷമാണ് നവ്യ സൂര്യ ഫെസ്റ്റിവലിൽ ഭരതനാട്യം അവതരിപ്പിക്കുന്നത്. സൂര്യാമേളയുടെ ഒൻപതാം ദിവസമായ ഇന്നലെയാണ് ആയിരുന്നു നവ്യയുടെ നൃത്തം. 2016ൽ ആണ് അവസാനമായി നവ്യ മേളയിൽ പങ്കെടുത്തത്. 

പലവട്ടം ആ​ഗ്രഹിച്ചിട്ടും നടക്കാതെ പോയ മടങ്ങിവരവ് സാധിച്ചതിന്റെ സന്തോഷത്തിലാണ് നവ്യ ഇപ്പോൾ. "ഒരു കലാകാരിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അനു​ഗ്രഹവും സന്തോഷവുമാണ് സൂര്യയുടെ വേദിയിൽ‌ എത്തുക എന്നത്"എന്ന് നവ്യ പറയുന്നു. 


നീണ്ട ഇടവേളക്ക് ശേഷം കലാരം​ഗത്തേക്ക് മടങ്ങിയെത്താൻ ഊർജമായതും നൃത്തത്തോടുള്ള അഭിനവേശമെന്നും നവ്യ പറയുന്നു. കൊവിഡ് കാലത്തെ പ്രതിസന്ധികൾ മറികടന്ന് കലാരം​ഗങ്ങൾ വീണ്ടും ഉണരുന്നതിന്റെ സന്തോഷവും താരം പങ്കുവച്ചു. 

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ കലാമേളയാണ് സൂര്യാ ഫെസ്റ്റിവൽ. ഏറെ പ്രത്യേകതകളുമായാണ് ഇത്തവണ സൂര്യ ഫെസ്റ്റ് ഒരുങ്ങിയത്. യേശുദാസ് തുടർച്ചയായി 45 തവണ ഒരേദിവസം ഒരേവേദിയിൽ കച്ചേരി അവതരിപ്പിക്കുന്നു എന്നതും ഇത്തവണത്തെ പ്രത്യേകതകളിൽ ഒന്നാണ്. 

രമ വൈദ്യനാഥ്, മീനാക്ഷി ശ്രീനിവാസൻ, പ്രിയദർശിനി ​ഗോവിന്ദ്, ട്രിവാൻഡ്രം കൃഷ്ണകുമാർ, ബിന്നി കൃഷ്ണകുമാർ,പദ്മ പ്രിയ, ആശാ ശരത്, സുനന്ദ നായർ, ജാനകി രം​ഗരാജൻ, ശാർമിള മുഖർജി, മഞ്ജു വാര്യർ, മധുമിത റോയ് തുടങ്ങിയവരും ഫെസ്റ്റിവലിന്റെ ഭാ​ഗമാകും. മീത പണ്ഡിറ്റ്, സിത്താര കൃഷ്ണകുമാർ, എച്ച് ജി ചൈത്ര, ഉസ്താദ് റാഫി ഖാൻ, അഭിഷേക് രഘുറാം, സുധ രഘുനാഥൻ, ബാലമുരളി, ഉണ്ണികൃഷ്ണൻ, സൂര്യ ​ഗായത്രി, ഹരി ശങ്കർ തുടങ്ങിയവർ ഫെസ്റ്റിനെ ​ഗാനങ്ങളാൽ സമൃദ്ധമാക്കും. ഇവരെ കൂടാതെ മറ്റ് പ്ര​ഗത്ഭരായ കലാകാരന്മാരും സൂര്യ ഫെസ്റ്റിവലിൽ മാറ്റുരയ്ക്കാൻ ഉണ്ടാകും. 

നീണ്ട കാലത്തെ ഇടവേളക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെയാണ് നവ്യ നായർ മലയാളത്തിലേക്ക് തിരിച്ചെത്തിയത്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ നവ്യക്ക് ഒപ്പം നടൻ വിനായകനും പ്രധാനവേഷത്തിൽ എത്തിയിരുന്നു. 

മികച്ച നടിക്കുള്ള ജെ സി ഡാനിയല്‍ ഫൗണ്ടേഷന്‍ ഫിലിം അവാര്‍ഡ് 2020, 12-ാമത് ഭരത് മുരളി ചലച്ചിത്ര അവാര്‍ഡ് 2020, ഗാന്ധിഭവന്‍ ചലച്ചിത്ര അവാര്‍ഡ് 2020 എന്നിവ നവ്യ നായര്‍ക്ക് നേടിക്കൊടുത്ത ചിത്രം കൂടിയാണ് ഒരുത്തീ. 
 

Latest Videos

click me!