കറുപ്പഴകിൽ സുന്ദരിയായി എസ്തർ അനിൽ

First Published | Dec 27, 2024, 8:15 PM IST

ബാലതാരമായി എത്തി മലയാളികൾക്കിടയിൽ ശ്രദ്ധനേടിയ നടിയാണ് എസ്തർ അനിൽ. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയാണ് എസ്തർ സിനിമ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. മോഹൻലാൽ ചിത്രം  ദൃശ്യത്തിലെ അനുമോൾ എന്ന കഥാപാത്രമാണ് താരത്തിന് ശ്രദ്ധ നേടിക്കൊടുത്തത്. ഒടുവിൽ ഷാജി എൻ കരുൺ ചിത്രം ഓളിലൂടെ എസ്തർ നായികയായും അരങ്ങേറ്റം കുറിച്ചു.

മലയാളത്തിന് പുറമെ ഇതര ഭാഷകളിലും ശ്രദ്ധനേടിയ എസ്തർ ഇതിനകം മുപ്പതോളം സിനിമകളിൽ അഭിയിച്ചു കഴിഞ്ഞു. നിലവിൽ ജയരാജ് സംവിധാനം ചെയ്യുന്ന ശാന്തമീ രാത്രിയിൽ ആണ് എസ്തർ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയുള്ള താരത്തിന്റെ ഫോട്ടോസ് ഏറെ ശ്രദ്ധനേടിയിരുന്നു. 

ബ്ലാക്കിൽ ഷോർട്ട് ടോപ്പിൽ ​ഗ്ലാമറസ് ലുക്കിലാണ് എസ്തർ ഓഡിയോ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയത്. ഒപ്പം ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകരും താരങ്ങളും ഉണ്ടായിരുന്നു. 


ഇതിനിടെ എസ്തർ അനിലും ചിത്രത്തിലെ നായകൻ കെ.ആർ ​ഗോകുലും സംസാരിക്കുന്നതിന്റെ വീഡിയോ വൈറലായിരുന്നു. മോശമായ രീതിയിൽ വീഡിയോ ചിത്രീകരിച്ചെന്ന് ആരോപിച്ച് എസ്തർ കമന്റുമായി രം​ഗത്ത് എത്തി.

‘ഉഫ്, എവിടെ ക്യാമറ വെയ്ക്കണമെന്നും ഏതൊക്കെ ആം​ഗിളുകളിൽ ചിത്രീകരിക്കണമെന്നും പച്ചകുലിയിലിന് അറിയാം‘ എന്നായിരുന്നു എസ്തർ കമന്റ് ചെയ്തത്. ഒപ്പം കെ.ആർ ​ഗോകുലിനെയും ടാ​ഗ് ചെയ്തായിരുന്നു. 

പിന്നാലെ മറുപടിയുമായി ​ഗോകുലും എത്തി. ''ഒരു കഥ പറയാന്‍ അസാധാരണമായ വീക്ഷണ കോണുകള്‍ കണ്ടുപിടിക്കാനുള്ള പച്ചക്കുയിലിന്റെ കലാവൈഭവം. സിനിമാമേഖലയിലെ അടുത്ത വലിയ സംഭവം ഈ സഹോദരനാണ്'' എന്നായിരുന്നു മറുപടി. 

ഡിസംബർ 1നാണ് ജയരാജ് ശന്തമീ രാത്രിയിൽ പ്രഖ്യാപിച്ചത്. കെ.ആര്‍.ഗോകുല്‍ എസ്തര്‍ എനില്‍, സിദ്ധാര്‍ഥ് ഭരതന്‍, കൈലാഷ്, മാല പാര്‍വതി, വിജി വെങ്കടേഷ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്.

20 വര്‍ഷങ്ങള്‍ക്കു ശേഷം ജയരാജും ജാസി ഗിഫ്റ്റും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ശാന്തമീ രാത്രിയ്ക്കുണ്ട്. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തുവരും. 

അതേസമയം, ദൃശ്യം 3യുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുകയാണ്. ആന്റണി പെരുമ്പാവൂർ, ജീത്തു ജോസഫ്, മോഹൻലാൽ എന്നിവർ നിൽക്കുന്ന ഫോട്ടോ പുറത്തുവന്നതിന് പിന്നാലെയാണിത്. മീന, അൻസിബ ഹസ്സൻ, എസ്‍തര്‍ അനില്‍, ആശാ ശരത്, സിദ്ദിഖ് തുടങ്ങി നിരവധി പേർ ദൃശ്യം ഫ്രാഞ്ചൈസിയിൽ ഭാ​ഗമായിരുന്നു. 

Latest Videos

click me!