'സന്തോഷം അതല്ലേ എല്ലാം..'; പുത്തൻ ലുക്കിൽ മനോഹരിയായി അനുശ്രീ, ചിത്രങ്ങൾ
First Published | Oct 10, 2020, 12:38 PM ISTലോക്ക്ഡൗണ്‍ കാലത്ത് ധാരാളം താരങ്ങള്‍ തങ്ങളുടെ ഇന്‍ഡോര്‍ ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. നടി അനുശ്രീ ആരാധകര്‍ക്കായി പങ്കുവച്ച ചിത്രങ്ങളും ഒട്ടും കുറവല്ല. നാടന്‍ പെണ്‍കുട്ടിയെന്ന തന്‍റെ ഇമേജില്‍ നിന്ന് മോഡേണ്‍ ഔട്ട് ലുക്കിലേക്ക് മാറാനുള്ള ശ്രമമാണ് അനു ഈ ലോക്ക്ഡൗണ്‍ കാലത്ത് നടത്തിയത്. ഗ്രാമീണ പശ്ചാത്തലത്തിലുള്ള നിരവധി ഫോട്ടോഷൂട്ടുകളുടെ ചിത്രങ്ങളും വിശേഷങ്ങളും അനുശ്രീ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.