'എന്നും 16 വയസ്, കുടുംബത്തിലെ ഏറ്റവും ഇളയ ആൾ'; മല്ലികാമ്മയുടെ പിറന്നാൾ കെങ്കേമമാക്കി മക്കൾ

First Published | Nov 4, 2024, 3:47 PM IST

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. അച്ഛന്‍റെയും അമ്മയുടെയും പാത പിന്തുടർന്ന് മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും സിനിമാ ലോകത്ത് എത്തിയിട്ട് കാലങ്ങൾ കുറേക്കഴിഞ്ഞു. ഇവരുടെ ഭാ​ര്യമാരും സിനിമയും ബിസിനസുമെല്ലാമായി സജീവമാണ്. മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തുഷ്ട ജീവിതം നയിക്കുന്ന മല്ലിക സുകുമാരന്റെ പിറന്നാളാണ് ഇന്ന്. കുടുംബം ഒന്നടങ്കം മല്ലികയുടെ പിറന്നാൾ കെങ്കേമമാക്കിയിട്ടുണ്ട്. 
 

അമ്മയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് നടനും സംവിധായകനുമായ പൃഥ്വിരാജ് പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. "ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും ഇളയ ആളാ‍ക്ക് പിറന്നാൾ ആശംസകൾ. നിങ്ങൾക്ക് എന്നും 16 വയസ്സ് ആയിരിക്കട്ടെ അമ്മ" എന്നാണ് പൃഥ്വിരാജ് കുറിച്ചത്. 

ഒപ്പം കേക്ക് കട്ട് ചെയ്യുന്ന ഫോട്ടോകളും കുടുംബ ചിത്രങ്ങളും പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് മല്ലികയ്ക്ക് ആശംസകളുമായി രം​ഗത്ത് എത്തുന്നത്. മല്ലികാമ്മ എന്ന് അഭിസംബോധന ചെയ്താണ് ഭൂരിഭാ​ഗം പേരും ആശംസകൾ അറിയിച്ചിരിക്കുന്നത്. 


1974ല്‍ ഉത്തരായനം എന്ന ചിത്രത്തിലൂടെയാണ് മല്ലിക സുകുമാരൻ സിനിമയിൽ എത്തുന്നത്. അരവിന്ദൻ ആയിരുന്നു സംവിധാനം. പിന്നീട് ഇങ്ങോട്ട് ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിൽ അവർ മലയാളികൾക്ക് മുന്നിൽ എത്തി. ഇന്നും സീരിയലിലും സിനിമയിൽ മല്ലിക സജീവമായി തുടരുകയാണ്. 

അതേസമയം, എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വിരാജ് ഇപ്പോൾ. ലൂസിഫർ എന്ന പൃഥ്വിയുടെ ആദ്യ സംവിധാന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണ് എമ്പുരാൻ. വൻ വിജയം നേടിയ ചിത്രത്തിന്റെ രണ്ടാം ഭാ​ഗത്തിന് പ്രേക്ഷക പ്രതീക്ഷ വാനോളം ആണ്. മോഹൻലാൽ നായകനായി എത്തുന്ന ചിത്രം അടുത്ത വർഷം മാർച്ചിൽ പ്രേക്ഷകർക്ക് മുന്നിലെത്തും.  

'ധീരം' ആണ് ഇന്ദ്രജിത്തിന്റെ പുതിയ സിനിമ. ജിതിൻ സുരേഷ് ടി സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസം ആയിരുന്നു പ്രഖ്യാപിച്ചത്. ഒരേ മുഖം, പുഷ്പക വിമാനം, പട കുതിര എന്നീ ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രത്തിൻ്റെ തിരക്കഥ എഴുതിയിരിക്കുന്നത്. എമ്പുരാനിലും ഇന്ദ്രജിത്ത് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

Latest Videos

click me!