29 വർഷം മുൻപ് കൂടെ കൂടിയവൾ..; അഹാനയെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി കൃഷ്ണകുമാർ

First Published | Oct 14, 2024, 7:56 AM IST

ലയാളികൾക്ക് ഏറെ സുപരിചിതരായ താര കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റേത്. അഹാന, ഇഷാനി, ഹൻസിക, ദിയ എന്നീ പെൺമക്കളും ഭാര്യ സിന്ധുവും അടങ്ങുന്നതാണ് ഇദ്ദേഹത്തിന്റെ കുടുംബം. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഈ കുടുംബത്തിന്റെ ഓരോ സന്തോഷ നിമിഷങ്ങളും ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. നാല് യുട്യൂബ് ചാനലുകളും ഇവർക്കുണ്ട്. ഇതിലൂടെ ഒട്ടനവധി ആരാധകരെയും അവർ ഇതിനോടകം സ്വന്തമാക്കി കഴിഞ്ഞു. 
 

കൃഷ്ണകുമാറിന്റെ വഴിയെയാണ് മകൾ അഹാനയും. ഇതിനോടകം ഒരുപിടി മികച്ച സിനിമകളിൽ അഹാന അഭിനയിച്ചു കഴിഞ്ഞു. ഇപ്പോഴിതാ അഹാനയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് കൃഷ്ണകുമാർ കുറിച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 
 

കഴിഞ്ഞ ദിവസം ആയിരുന്നു അഹാനയുടെ പിറന്നാൾ. "ജീവിത യാത്രയിൽ 29 വർഷം മുൻപ് കൂടെ കൂടി, ഒരുപാട് സന്തോഷ നിമിഷങ്ങൾ സമ്മാനിക്കുകയും എല്ലാ സുഖ ദുഃഖങ്ങളിലും ഒപ്പം നിൽക്കുകയും ചെയ്ത ആഹാനക്ക് സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ", എന്നാണ് കൃഷ്ണകുമാർ കുറിച്ചത്. 
 


പിറന്നാൾ ആശംസകൾക്ക് ഒപ്പം തന്നെ ആഹാനയുടെ കുഞ്ഞിലെ മുതൽ ഇതുവരെയുള്ള ഫോട്ടോകളും കൃഷ്ണകുമാർ ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നിരവധി പേരാണ് ആഹാനയ്ക്ക് ആശംസകളുമായി രം​ഗത്ത് എത്തിയത്. സഹോദരിമാരും അഹാനയ്ക്ക് ആശംസകൾ അറിയിച്ചിട്ടുണ്ട്. 
 

ഏതാനും നാളുകൾക്ക് മുൻപ് ആയിരുന്നു അഹാനയുടെ ഒരു അനുജത്തി ദിയ കൃഷ്ണയുടെ വിവാഹം കഴിഞ്ഞത്. തിരുവനന്തപുരം സ്വദേശി അശ്വിൻ ആണ് ദിയയുടെ ഭർത്താവ്. വളരെ ലളിതമായി നടന്ന ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും ഏറെ ശ്രദ്ധനേടുകയും ചെയ്തിരുന്നു. 
 

ഇതിനിടെ ഇഷാനി പ്രണയത്തിലാണെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടന്നിരുന്നു. സുഹൃത്ത് അർജുന് പിറന്നാൾ ആശംസ അറിയിച്ചു കൊണ്ടുള്ള ഇഷാനിയുടെ പോസ്റ്റ് ആയിരുന്നു ഇതിന് കാരണം. ഇഷാനിയുടെ വിവാഹം നടക്കാൻ പോകുന്നുവെന്ന തരത്തിൽ ആയിരുന്നു കമന്റുകൾ വന്നത്. 
 

Latest Videos

click me!