'അയ്യപ്പനും കോശി'ക്കും ജീവന്‍ പകരുന്ന സച്ചി; ലൊക്കേഷന്‍ ചിത്രങ്ങള്‍

First Published | Jun 20, 2020, 6:11 PM IST

അയ്യപ്പനും കോശിയും എന്ന, കരിയറിലെ ഏറ്റവും ശ്രദ്ധേയ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്തതിനു പിന്നാലെയായിരുന്നു സച്ചിയുടെ അപ്രതീക്ഷിത വിയോഗം. ഇനിയും ഏറെ പ്രതീക്ഷിക്കാനുള്ള ചലച്ചിത്രകാരനെന്ന് പ്രേക്ഷകരും സിനിമാലോകവും വിലയിരുത്തിയ ഒരു കലാകാരനോടുള്ള വികാരവായ്പ്പാണ് അദ്ദേഹത്തിന്‍റെ മരണത്തിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കണ്ടത്. 'അയ്യപ്പനെയും കോശിയെയും' സൃഷ്ടിച്ചെടുക്കുന്ന പ്രവര്‍ത്തിയില്‍ മുഴുകിയ സംവിധായകനാണ് ഈ ചിത്രങ്ങളില്‍. ഈ സിനിമയുടെ മേക്കിംഗ് വീഡിയോ ഒരുക്കിയ ആദര്‍ശ് സദാനന്ദന്‍ പകര്‍ത്തിയ ലൊക്കേഷന്‍ ചിത്രങ്ങള്‍..

13 വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തില്‍ സഹ രചയിതാവായും തിരക്കഥാകൃത്തായും സംവിധായകനായും സച്ചി ഭാഗമായത് 14 സിനിമകള്‍.
undefined
അതില്‍ ഹിറ്റുകളും സൂപ്പര്‍ ഹിറ്റുകളുമാണ് കൂടുതല്‍. ബോക്സ് ഓഫീസ് പരാജയങ്ങള്‍ എന്നു പറയാവുന്നവ നന്നേ കുറവും.
undefined

Latest Videos


അതിനാല്‍ത്തന്നെ മുഖ്യധാരാ മലയാള സിനിമയ്ക്ക്, വിശേഷിച്ചും നിര്‍മ്മാതാക്കള്‍ക്ക് 'ധൈര്യപൂര്‍വ്വം' സമീപിക്കാവുന്ന എഴുത്തുകാരനായിരുന്നു അദ്ദേഹം.
undefined
സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചകാലത്ത് ജനപ്രിയ സിനിമ ആയിരുന്നില്ല തട്ടകമായി താന്‍ കരുതിയിരുന്നതെന്ന് അഭിമുഖങ്ങളില്‍ സച്ചി പറഞ്ഞിട്ടുണ്ട്.
undefined
മറിച്ച് സമാന്തര സിനിമയായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം.
undefined
കാല്‍പനികമായി സ്വപ്നം കണ്ടിരുന്നതല്ല സിനിമയിലെ യാഥാര്‍ഥ്യമെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു സച്ചി.
undefined
ജനപ്രീതി നേടുന്ന സിനിമ ചെയ്യാനുറച്ചുതന്നെ അദ്ദേഹം രംഗപ്രവേശം ചെയ്‍തു, സേതുവിനൊപ്പം എഴുതിത്തുടങ്ങി. പിന്നീട് സ്വന്തം രചനകളും
undefined
സിനിമകള്‍ തീയേറ്ററുകളില്‍ ഓടിത്തുടങ്ങിയതോടെ, മികച്ച സാമ്പത്തിക വിജയങ്ങള്‍ നേടിയതോടെ സച്ചി മലയാളത്തിലെ വിലയുള്ള തിരക്കഥാകൃത്തായി.
undefined
ജനപ്രിയ ഘടകങ്ങള്‍ ഉള്‍ച്ചേര്‍ക്കുമ്പോഴും ആവര്‍ത്തനവിരസത പരമാവധി ഒഴിവാക്കാന്‍ നോക്കി എന്നതായിരുന്നു സച്ചിയുടെ വ്യതിരിക്തത. അദ്ദേഹത്തിന്‍റെ രചനകള്‍ നേടിയ സ്വീകാര്യതയ്ക്കു പിന്നിലും അതായിരുന്നു.
undefined
13 വര്‍ഷത്തിനിടെ സച്ചി സംവിധാനം ചെയ്തത് രണ്ട് സിനിമകള്‍ മാത്രം. ആ രണ്ട് സിനിമകളിലൂടെ ഒരു ചലച്ചിത്രകാരനിലേക്കുള്ള വളര്‍ച്ചയെ അദ്ദേഹം അടയാളപ്പെടുത്തി.
undefined
അനാര്‍ക്കലിയില്‍ നിന്ന് അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേക്ക് എത്തുമ്പോള്‍ സച്ചി ഫിലിമോഗ്രഫിയിലെ ഒരു പുതിയ ഘട്ടം ആരംഭിക്കുന്നതുപോലെയും പ്രേക്ഷകരില്‍ പലരും കരുതി.
undefined
അനാര്‍ക്കലിക്കും അയ്യപ്പനും കോശിക്കും ഇടയില്‍ അഞ്ച് വര്‍ഷങ്ങള്‍
undefined
കാലത്തിനനുസരിച്ച് പരിഷ്‍കരിക്കപ്പെട്ട മുഖ്യധാരാ സിനിമ എങ്ങനെയായിരിക്കണമെന്നതിന്‍റെ ഉദാഹരണങ്ങളില്‍ ഒന്നായി മാറിഅയ്യപ്പനും കോശിയും.
undefined
തനിക്ക് സമീപിക്കാന്‍ ഏറ്റവും എളുപ്പമുള്ള നടന്മാരാണ് പൃഥ്വിരാജും ബിജു മേനോനുമെന്ന് സച്ചി പറഞ്ഞിട്ടുള്ളതാണ്. അനാര്‍ക്കലിക്കു ശേഷം സംവിധാനം ചെയ്‍ത രണ്ടാം ചിത്രത്തിലും സച്ചി തന്‍റെ ടൈറ്റില്‍ കഥാപാത്രങ്ങളായി കണ്ടത് അവരെത്തന്നെ.
undefined
മനസില്‍ കണ്ടത് ക്യാമറയില്‍ പകര്‍ത്താന്‍ സച്ചി കണ്ടെത്തിയത് ശ്രദ്ധേയനായ യുവ ഛായാഗ്രാഹകനെയായിരുന്നു. സുദീപ് ഇളമണ്‍ അങ്ങനെ ഈ പ്രോജക്ടിലേക്ക് എത്തി.
undefined
സംവിധായകനെന്ന നിലയില്‍ സാങ്കേതികമായി നേടിയ ഉയര്‍ച്ചയെയും സച്ചി അടയാളപ്പെടുത്തിയ ചിത്രമായി മാറി അയ്യപ്പനും കോശിയും
undefined
കഥാപാത്രങ്ങളില്‍ പൂര്‍ണ്ണമായും നന്മയോ തിന്മയോ ആരോപിക്കുന്നതിന് എതിരായിരുന്നു സച്ചി. അത് അയ്യപ്പനിലും കോശിയിലും പ്രതിഫലിച്ചു.
undefined
പ്രൊമോഷന്‍ മെറ്റീരിയലുകളില്‍ ഒരു മാസ് സിനിമ എന്ന തോന്നലുളവാക്കിയ ചിത്രം അവസാനം തീയേറ്ററുകളിലെത്തി.
undefined
കാലത്തിനനുസരിച്ച് അപ്‍ഡേറ്റഡ് ആയ ഈ 'മാസ്' ചിത്രത്തിന് നെഗറ്റീവ് അഭിപ്രായങ്ങള്‍ തീരെ കുറവായിരുന്നു എന്നുതന്നെ പറയാം.
undefined
കണ്ടവര്‍ കണ്ടവര്‍ പ്രചാരകരായതോടെ സിനിമ ഹിറ്റില്‍ നിന്ന് സൂപ്പര്‍ ഹിറ്റിലേക്ക് കുതിച്ചു.
undefined
സമീപകാലത്ത് ഏറ്റവുമധികം റിപ്പീറ്റ് ഓഡിയന്‍സിനെ നേടിയ ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും.
undefined
മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഒരു സിനിമയ്ക്കാണ് ഇതെന്നോര്‍ക്കണം. സച്ചിയിലെ ക്രാഫ്റ്റിന്‍റെ മികവായിരുന്നു അത്.
undefined
ഒടിടി റിലീസിനു പിന്നാലെ മലയാളികളല്ലാത്ത ഒരു വലിയ വിഭാഗം പ്രേക്ഷകരും ചിത്രത്തിന്‍റെ ആരാധകരായി.
undefined
കുമ്പളങ്ങി നൈറ്റ്സി‍നു ശേഷം ട്വിറ്ററില്‍ ഏറ്റവുമധികം പ്രേക്ഷക നിരൂപണങ്ങള്‍ ലഭിച്ച സിനിമയാണ് അയ്യപ്പനും കോശിയും.
undefined
പിന്നാലെ ബോളിവുഡിലും കോളിവുഡിലുമുള്‍പ്പെടെയുള്ള റീമേക്ക് പ്രഖ്യാപനങ്ങള്‍ എത്തി.
undefined
തങ്ങളുടെ താരങ്ങളെ അയ്യപ്പനായും കോശിയായും കാണണമെന്നുള്ള ആഗ്രഹം മറുഭാഷാ സിനിമകളുടെ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുകയും ചെയ്‍തു.
undefined
ഈ സംവിധായകനില്‍ നിന്നും എഴുത്തുകാരനില്‍ നിന്നും ഇനിയുമൊരുപാട് കിട്ടാനുണ്ടായിരുന്നു പ്രേക്ഷകര്‍ക്കും സിനിമാലോകത്തിനും.
undefined
ചെയ്യാനുള്ള പല സിനിമകളെക്കുറിച്ചും പൃഥ്വിരാജ് ഉള്‍പ്പെടെസിനിമയിലെ അടുത്ത സുഹൃത്തുക്കളോട് അദ്ദേഹം പറഞ്ഞിരുന്നു.
undefined
ആഗ്രഹത്തിനുസരിച്ചുള്ള സിനിമകള്‍ അയ്യപ്പനും കോശിക്കും ശേഷം അദ്ദേഹത്തിന് എളുപ്പവുമായിരുന്നു. ഇന്‍ഡസ്ട്രിയുടെ വിശ്വാസം ഈ ചലച്ചിത്രകാരന്‍ അതിനകം നേടിയെടുത്തിരുന്നു.
undefined
പക്ഷേ ആ പ്രതീക്ഷകളെയൊക്കെ അസ്ഥാനത്താക്കി ആ വാര്‍ത്തയെത്തി.
undefined
സച്ചി ഇനി ഇല്ല..
undefined
click me!