Malavika Menon: മഞ്ഞയില്‍ നിറഞ്ഞ് മാളവികാ മേനോന്‍റെ ഫോട്ടോഷൂട്ട്

First Published | Apr 5, 2022, 2:35 PM IST

ലയാള സിനിമാ നടി മാളവിക മേനോന്‍റെ ഫോട്ടോഷൂട്ട് സാമൂഹിക മാധ്യമങ്ങളില്‍ തരംഗമാകുന്നു. നിത്യാ പ്രമോദാണ് നടിയെ ഒരുക്കിയിരിക്കുന്നത്. മഞ്ഞനിറത്തിലുള്ള നൈറ്റ് ഗൗണ്‍ പോലുള്ള വസ്ത്രത്തില്‍ അതിമനോഹരിയാണ് മാളവിക.  പ്രമോദ് ഗംഗാധരന്‍ ആണ് ഫോട്ടോഗ്രാഫർ. 916 എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്നുവന്ന മാളവിക മലയാളം, തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. 

സിബിഐ ഡയറിക്കുറിപ്പിൽ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുന്നതിന്‍റെ ത്രില്ലിലാണ് മാളവിക മോനോന്‍. ഓർമവച്ച കാലം മുതൽ കണ്ടുതുടങ്ങിയ ഇതിസാഹ ചിത്രത്തിൽ ഒരു ചെറിയ വേഷമെങ്കിലും ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും മാളവിക കൂട്ടിചേര്‍ത്തു. 

വളരെ സീനിയറായ കെ മധു, എസ്.എ.ൻ സ്വാമി തുടങ്ങിയ മലയാള സിനിമയില്‍ തന്നെ ഏറെ സീനിയറായിട്ടുള്ളവര്‍ ചേര്‍ന്നൊരുക്കുന്ന ചിത്രത്തിൽ ഒരു ചെറിയ കഥാപാത്രമെങ്കിലും ചെയ്യാൻ കഴിഞ്ഞത് ഒരു സ്വപ്നസാക്ഷാത്കാരം പോലെയാണെന്ന് മാളവിക പറയുന്നു.


മോഹന്‍ലാലിന്‍റെ ആറാട്ടിലും മമ്മൂട്ടി ചിത്രം പുഴുവിലും മാളവിക അഭിനയിച്ചിട്ടുണ്ട്. പാപ്പന്‍, ഒരുത്തി, പതിമൂന്നാം രാത്രി ശിവരാത്രി തുടങ്ങിയ നിരവധി ചിത്രങ്ങളാണ് മാളവികയുടെതായി റിലീസിനൊരുങ്ങുന്നത്. 

2012 ലാണ് മാളവികയുടെ ആദ്യ ചിത്രം 916 ചിത്രം പുറത്തിറങ്ങുന്നത്. അതേ വര്‍ഷം തന്നെ മറ്റ് രണ്ട് ചിത്രങ്ങളില്‍ കൂടി മാളവിക അഭിനയിച്ചിട്ടുണ്ട്. ഹീറോയും നിദ്രയും. 

ഇവാന്‍ വോറെ മാതിരി, വിഴ, ബ്രഹ്മന്‍, വീതു വിട്ടു, നിജമാ നിഴലാ, അരുവാ സണ്‍ഡേ എന്നീ തമിഴ് ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. 13 ഓളം മലയാളം ചിത്രങ്ങളിലും മാളവിക ഇതിനകം അഭിനയിച്ചിട്ടുണ്ട്. 
 

Latest Videos

click me!