ഈ സിനിമകള്‍ ഇനി എന്നു കാണാനാവും? മുടങ്ങിക്കിടക്കുന്ന പ്രധാന റിലീസുകള്‍

First Published | May 1, 2020, 7:37 PM IST

കൊറോണവൈറസ് ലോകമാകമാനം ഏറ്റവുമധികം നഷ്ടമുണ്ടാക്കിയ ഒരു വ്യവസായം സിനിമയാണ്. ഹോളിവുഡും ബോളിവുഡും എന്നുവേണ്ട ലോകമാകമാനമുള്ള എണ്ണമറ്റ ഭാഷകളിലെ സിനിമാവ്യവസായങ്ങള്‍ താഴിട്ടുപൂട്ടിയ നിലയിലാണ്. പുതിയ റിലീസുകള്‍ പോയിട്ട് ചിത്രീകരണം പോലും നിലച്ചിരിക്കുന്നു. തീയേറ്ററുകള്‍ ഇനി എന്ന് തുറക്കുമെന്ന അനിശ്ചിതത്വം ഒരു വശത്ത്. ഇനി തുറന്നാല്‍ തന്നെ കാണികള്‍ പഴയതുപോലെ എത്താന്‍ എത്രകാലമെടുക്കുമെന്ന് ട്രേഡ് അനലിസ്റ്റുകള്‍ ആശങ്ക പങ്കുവെക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമയെ സംബന്ധിച്ച് നഷ്ടങ്ങളുടെ മാസങ്ങളാണ് കടന്നുപോകുന്നത്. വേനലവധി, ഈസ്റ്റര്‍, വിഷു തുടങ്ങി വരാനിരിക്കുന്ന ഈദും ലോക്ക് ഡൗണ്‍ കവരുമെന്ന് ഉറപ്പാണ്. പല ഭാഷകളിലായി വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട്, എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിട്ടും റിലീസ് ചെയ്യാനാവാതെ പോകുന്ന സിനിമകള്‍ ഇവയാണ്.

100 കോടി ബജറ്റില്‍ നിര്‍മ്മിക്കപ്പെട്ട പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റെ ചിത്രം. പ്രഖ്യാപിച്ച സമയം മുതല്‍ പ്രേക്ഷകശ്രദ്ധയിലുള്ള ചിത്രം. മാര്‍ച്ച് 26ന് മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളില്‍ വന്‍ റിലീസ് ആയിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍‌ അര്‍ധരാത്രി മുതല്‍ ഫാന്‍സ് ഷോകളും പ്ലാന്‍ ചെയ്തിരുന്നു. നിലവില്‍ റിലീസ് മാറ്റിവച്ചിരിക്കുന്നു.
29 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കപ്പെട്ട ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ ചിത്രം. ഏപ്രില്‍ റിലീസായി തീയേറ്ററുകളിലെത്താനിരുന്നതാണ്. നിലവില്‍ റിലീസ് മാറ്റിയിരിക്കുന്നു.

ബോളിവുഡില്‍ ഈ സീസണിലെ ഏറ്റവും പ്രധാന റിലീസുകളിലൊന്നാവേണ്ടിയിരുന്ന ചിത്രം. രോഹിത് ഷെട്ടി 'കോപ്പ് യൂണിവേഴ്‍സി'സെ ഏറ്റവും പുതിയ ചിത്രം. അക്ഷയ് കുമാറും അജയ് ദേവ്ഗണും രണ്‍വീര്‍ സിഗും ഒരുമിച്ചെത്തുന്ന ചിത്രം മാര്‍ച്ച് 24ന് എത്തേണ്ടിയിരുന്നതാണ്. നിലവില്‍ റിലീസ് മാറ്റിയിരിക്കുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ലോകകപ്പ് വിജയം പശ്ചാത്തലമാക്കുന്ന ചിത്രം. രണ്‍വീറും ദീപികയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഏപ്രില്‍ 10ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്. നിലവില്‍ റിലീസ് മാറ്റിയിരിക്കുന്നു.
അക്ഷയ് കുമാറിനെ നായകനാക്കി രാഘവ ലോറന്‍സ് ഒരുക്കുന്ന ഹിന്ദി ചിത്രം. തമിഴില്‍ രാഘവ ലോറന്‍സ് തന്നെ സംവിധാനം ചെയ്‍ത്, അഭിനയിച്ച 2011 ഹൊറര്‍ കോമഡി ചിത്രം മുനി 2: കാഞ്ചനയുടെ റീമേക്ക്. ഈദ് റിലീസായി പ്ലാന്‍ ചെയ്തിരുന്ന ചിത്രം. നിലവില്‍ റിലീസ് മാറ്റിയിരിക്കുന്നു.
പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നായകനാവുന്ന ആക്ഷന്‍ ചിത്രം. ഇത്തവണത്തെ ഈദ് സീസണിലെ ഏറ്റവും പ്രധാന റിലീസ് ആവേണ്ടിയിരുന്ന ചിത്രം. നിലവില്‍ മാറ്റിവച്ചിരിക്കുന്നു.
തമിഴില്‍ ഈ സീസണിലെ ഏറ്റവും പ്രധാന റിലീസ് ആവേണ്ടിയിരുന്ന ചിത്രം. കൈതിയുടെ വന്‍ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രം- നായകന്‍ വിജയ്. ഏപ്രില്‍ 9നായിരുന്നു തീയേറ്ററുകളില്‍ എത്തേണ്ടത്. റിലീസ് മാറ്റിവച്ചിരിക്കുന്നു.
പേട്ടയ്ക്ക് ശേഷം കാര്‍ത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തില്‍ എത്തുന്ന ചിത്രം. നായകന്‍ ധനുഷ്. മെയ് ദിനമായ ഇന്ന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം. മാറ്റിവെക്കേണ്ടിവന്നു.

Latest Videos

click me!