പുതിയ സാങ്കേതികവിദ്യകളും ടെലികമ്മ്യൂണിക്കേഷന്‍ സേവനങ്ങളും വേഗത്തില്‍ വിന്യസിക്കാന്‍ ട്രായും സര്‍ക്കാര്‍ ഏജന്‍സികളും മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇപ്പോഴത്തെ സാറ്റലൈറ്റ് സേവനനയങ്ങള്‍ ഭേദഗതി ചെയ്താല്‍, സ്റ്റാര്‍ലിങ്ക് 'ബ്രോഡ്ബാന്‍ഡ് കണക്റ്റിവിറ്റി എല്ലാ ഇന്ത്യക്കാര്‍ക്കും ലഭിക്കും.
എന്താണ് സ്റ്റാര്‍ലിങ്ക്?4,400 അടി ഉയരത്തിലുള്ള ജിയോസ്‌റ്റേഷണറി ഭ്രമണപഥത്തില്‍ (എന്‍ജിഎസ്ഒ) നിര്‍ത്തിയിരിക്കുന്ന ഉപഗ്രഹകൂട്ടമാണ് സ്റ്റാര്‍ലിങ്ക്. ഇത് ഉയര്‍ന്ന നിലവാരമുള്ള ഇന്റര്‍നെറ്റിനെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലെ റിസീവറുകളിലേക്ക് എത്തിക്കാനാണ് ശ്രമം. ഈ ഇന്റര്‍നെറ്റ് കുറഞ്ഞ ലേറ്റന്‍സിയും ഉയര്‍ന്ന വേഗതയുമുള്ളതാണ്.സാധാരണ ഒപ്റ്റിക്കല്‍ ഫൈബര്‍ ബ്രോഡ്ബാന്‍ഡിനേക്കാള്‍ ചെലവ് കുറവാണിതിന്. ഏകദേശം 16 മാസത്തിനുള്ളില്‍ സ്‌പേസ് എക്‌സ് ഈ ഉപഗ്രഹവിക്ഷേപണം പൂര്‍ത്തിയാക്കും.
അതോടെ ലോകം മുഴുവന്‍ വില കുറഞ്ഞ ഇന്റര്‍നെറ്റ് സേവനം നല്‍കുകയെന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ സ്റ്റാര്‍ലിങ്ക് 2021 ന്റെ തുടക്കത്തില്‍ തന്നെ പ്രവര്‍ത്തിക്കാനാണ് തയ്യാറെടുക്കുന്നത്.
സ്‌പെയ്‌സ് എക്‌സ് ട്രായ്ക്ക് നല്‍കിയ ശുപാര്‍ശ ഇങ്ങനെ:സാറ്റലൈറ്റ് സേവനങ്ങള്‍ ആരംഭിക്കാന്‍ സ്‌പേസ് എക്‌സ് സര്‍ക്കാരിനോട് നിരവധി നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. നെക്സ്റ്റ് ജനറേഷന്‍ സാറ്റലൈറ്റ് സേവനമാണ് ഇതില്‍ മുഖ്യം. ന്യൂട്രല്‍ ബ്രോഡ്ബാന്‍ഡ് പ്രോത്സാഹിപ്പിക്കുക; സാറ്റലൈറ്റ് യൂസര്‍ ടെര്‍മിനലുകളെ പിന്തുണയ്ക്കുക, ലൈസന്‍സിംഗ് ഉപകരണങ്ങള്‍ വിപുലീകരിക്കുക; സ്‌പെക്ട്രം വിഭവങ്ങളുടെ ഉപയോഗം ഏകോപിപ്പിക്കുക, ഉയര്‍ന്ന ഫ്രീക്വന്‍സി ബാന്‍ഡുകള്‍ നവീകരിക്കുക എന്നിവയാണ് അവരുടെ പ്രധാന നിര്‍ദ്ദേശം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇവ ഉപയോക്താക്കള്‍ക്ക് കൈമാറുമ്പോള്‍ ഫീസ്, നികുതികള്‍, മറ്റ് അഡ്മിനിസ്‌ട്രേറ്റീവ് ഭാരം എന്നിവ കണക്കിലെടുക്കുമ്പോള്‍ ഈ ബ്രോഡ്ബാന്‍ഡിന് നല്ല വില നല്‍കണം. ഇതിനെയാണ് സ്‌പേസ് എക്‌സ് മറികടക്കാന്‍ ഉദ്ദേശിക്കുന്നത്.
ട്രായ് ഉടക്കുമോ?സ്‌പേസ് എക്‌സിന്റെ നിര്‍ദ്ദേശത്തോട് ട്രായ് മുഖം കറുപ്പിക്കുമോയെന്നു കണ്ടറിയണം. അതിവേഗ ഇന്റര്‍നെറ്റ് രാജ്യത്തിന്റെ എല്ലാ മുക്കിലും മൂലയിലും എത്തിക്കാന്‍ ഇപ്പോഴത്തെ ബ്രോഡ്ബാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറില്‍ മാറ്റങ്ങള്‍ വരുത്താന്‍ ട്രായ് ശ്രമിക്കുന്നുണ്ടെന്നതു സത്യമാണ്. വയര്‍ലെസ്, വയര്‍ഡ് കണക്ഷനുകള്‍ക്കായി വിപണിയിലെ വിവിധ കമ്പനികളില്‍ നിന്ന് അവര്‍ പിന്തുണ തേടുകയും ചെയ്യുന്നു. ഈ നിലയ്ക്ക് സാറ്റലൈറ്റ് ആശയവിനിമയമാണ് നല്ലതെന്നു ട്രായ് കരുതുന്നു.
സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ നയം മാറ്റുന്നതിനായി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്‌റോ) കഴിഞ്ഞ മാസം ഒരു കരട് തയ്യാറാക്കിയിരുന്നു. ഇത് സര്‍ക്കാര്‍ അവലോകനം ചെയ്യുകയും നടപ്പാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കണക്കിലെടുക്കുകയും ചെയ്യുന്നു. ഇതില്‍ ചിലത് വിദേശ കമ്പനികളെ ഇന്ത്യയുടെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍ രംഗത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കുന്നു.
ഇതാണ് സ്‌പേസ് എക്‌സിനു നേരെ ട്രായ് മുഖം കറുപ്പിക്കാനുള്ള ഒരു കാരണം. ഇന്ത്യയില്‍ സാറ്റലൈറ്റ് അധിഷ്ഠിത ആശയവിനിമയം ഉപയോഗിക്കാനുള്ള അവകാശം ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ് ഇസ്‌റോ നല്‍കിയ കരടിലുള്ളത്.
ഈ ഡ്രാഫ്റ്റ് ഇന്ത്യയില്‍ അധിഷ്ഠിതമല്ലാത്ത സ്‌പേസ് എക്‌സ് പോലുള്ള കമ്പനികള്‍ക്ക് പ്രശ്‌നമാകും. സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് സേവനങ്ങള്‍ യുഎസില്‍ ലഭ്യമാണെങ്കിലും അവ അവിടെ മാത്രമായാല്‍ ലാഭമുണ്ടാക്കാനാവില്ല. ഇന്ത്യയെ പോലെയുള്ള വലിയ പ്രദേശത്തേക്ക് വ്യാപിപ്പിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നു. അതാണ് ഇന്ത്യന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സ്‌പേസ് എക്‌സ് മുന്‍കൈയെടുക്കുന്നത്.
ട്രായി എതിര്‍ക്കുന്നു. പക്ഷേ എത്രനാള്‍? വരാന്‍ പോകുന്ന ഇന്റര്‍നെറ്റ് വിപ്ലവത്തിനു മുന്നില്‍ ട്രായിക്കും പിടിച്ചു നില്‍ക്കാനാകുമോ? കണ്ടറിയാം!