വീരപ്പന്‍റെ ഓര്‍മ്മകള്‍ക്ക് മരണമില്ല; ഭാര്യയും മകളും സമുദായവും വിവിധ പാര്‍ട്ടികള്‍ക്കൊപ്പമെങ്കിലും !
First Published | Mar 31, 2021, 12:51 PM IST
36 വര്‍ഷമാണ് കര്‍ണ്ണാടക, തമിഴ്നാട്, കേരളാ അതിര്‍ത്ഥികളിലെ വനമേഖലകളെ അടക്കി ഭരിച്ച്, വിവിധ സര്‍ക്കാറുകളെ വിറപ്പിച്ച്, സത്യമംഗലം കാടുകള്‍ വീരപ്പന്‍ അടക്കിവാണിരുന്നത്. 2004 ഒക്ടോബര്‍ 18 നാണ് പ്രത്യേക ദൌത്വസംഘവുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരപ്പന്‍ കൊല്ലപ്പെടുന്നത്. ഇതിനിടെ ഏതാണ്ട് 500 ഓളം കാടാനകളെ കൊന്നൊടുക്കി, ഏതാണ്ട് 16 കോടി രൂപയുടെ ആനക്കൊമ്പ് വ്യാപാരം ചെയ്തു. 65,000 കിലോ ചന്ദനമരം അനധികൃതമായി കടത്തി (ഏതാണ്ട് 143 കോടിയുടെ വ്യാപാരം). വനമേഖലയിലെ വീരപ്പന്‍റെ ഏകാധിപത്യം തകര്‍ക്കാനായി വീരപ്പന്‍ വേട്ടയ്ക്കായി കര്‍ണ്ണാടക - തമിഴ്നാട് സര്‍ക്കാരുകള്‍ ഏതാണ്ട് 100 കോടി രൂപ ചെലവിട്ടെന്നാണ് കണക്കുകള്‍. ഒറ്റയ്ക്കായിരിക്കുമ്പോഴും വിവിധ സംസ്ഥാന സര്‍ക്കാരുകളോട് ഏറ്റുമുട്ടിയ, അതേ സമയം സാധാരണക്കാരായ നാട്ടുകാരെ കൈയയച്ച് സഹായിച്ച വ്യക്തിയാണ് വീരപ്പന്‍. അതുകൊണ്ട് തന്നെ ഒരു കുറ്റവാളിയെന്നതിന് അപ്പുറം തമിഴ്നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ മേട്ടൂര്‍ ഗ്രാമക്കാര്‍ക്ക് വീരപ്പന്‍ അന്നും ഇന്നും എന്നും ഒരു പോരാളിയാണ്. വിവരണം: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വൈശാഖ് ആര്യന്‍ , ചിത്രങ്ങള്‍ : ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ പ്രശാന്ത് കുനിശ്ശേരി