ഡ്യൂട്ടി ചന്ദ്
ടോക്കിയോ ഒളിമ്പിക്സിൽ 100 മീറ്ററിലും 200 മീറ്ററിലും ഡ്യൂട്ടി ചന്ദ് ഇന്ത്യയെ പ്രതിനിധീകരിക്കുന്നുണ്ട്. ലോക റാങ്കിംഗ് ക്വാട്ടയിലൂടെ ഡ്യൂട്ടി ടോക്കിയോയിലേക്ക് ടിക്കറ്റ് നേടിയ ഡ്യൂട്ടി ചന്ദ് തന്‍റെ അവസാന വട്ട പരിശീലനത്തിനിടെ.
ഒഡീഷ സ്വദേശിയായ ഡ്യൂട്ടി റിയോ ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ പങ്കെടുത്തിരുന്നെങ്കിലും കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ടോക്കിയോയിൽ മികച്ച പ്രകടനത്തിന് ശ്രമിക്കുമെന്ന് ഡ്യൂട്ടി ചന്ദ് പറഞ്ഞു.
ഭവാനി ദേവി
ഒളിംപിക്സില്‍ ഫെൻസിംഗിന് യോഗ്യത നേടിയ ആദ്യ ഇന്ത്യക്കാരിയാണ് ഭവാനി ദേവി. സബേർ ശൈലിയിലുള്ള ഫെൻസിംഗിലാണ് ഭവാനി ദേവി കളിക്കുന്നത്.
അഞ്ച് വര്‍ഷത്തെ കഠിന പരിശീലനത്തിന് ശേഷമാണ് 27 കാരിയായ ഭവാനി ദേവി ടോക്യോ ഒളിംപിക്സിനെത്തിയിരിക്കുന്നത്.
പ്രണതി നായക്
പശ്ചിമ ബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെ കർക്കായ് ഗ്രാമത്തിൽ നിന്നാണ് പ്രണതി നായക് ഒളിംപിക്സില്‍ പങ്കെടുക്കാനായിയെത്തിയത്. ദിപ കർമ്മകറിന് ശേഷം ഒളിമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വനിതാ ജിംനാസ്റ്ററാണ് പ്രണതി നായക്.
ആറാമത്തെ വയസ് മുതല്‍ ജിംനാസ്റ്റിക്സ് പരിശീലനം ചെയ്യുന്ന പ്രണതി ഇത്തവണ അതിശക്തമായ മത്സരം കാഴ്ചവെക്കുമെന്ന് കരുതുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona