പറക്കും സിംഗിന് രാജ്യത്തിന്‍റെ പ്രണാമം; മില്‍ഖായെ അനുസ്‌മരിച്ച് പ്രധാനമന്ത്രിയും സച്ചിനുമടക്കമുള്ള പ്രമുഖരും
First Published | Jun 19, 2021, 10:03 AM ISTദില്ലി: രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായ മില്‍ഖാ സിംഗിന് പ്രണാമം അര്‍പ്പിച്ച് പ്രമുഖര്‍. ചണ്ഡീഗഡിൽ കൊവിഡാനന്തര ചികിത്സക്കിടെയാണ് 91കാരനായ മിൽഖാ സിംഗ് അന്തരിച്ചത്. ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. മില്‍ഖാ ഇന്ത്യക്കാരുടെ മനസില്‍ പ്രത്യേക ഇടം നേടിയ അതികായനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്‌മരിച്ചു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സുനില്‍ ഛേത്രിയുമടക്കം കായികരംഗത്തെ നിരവധി പ്രമുഖരും കായികപ്രേമികളും ഇതിഹാസ അത്‌ലറ്റിനെ അനുസ്‌മരിച്ചു.