പാപ്പാ, കുട്ടികളെ കാണാനെത്തുമ്പോഴെങ്കിലും മാസ്ക് ധരിക്കൂ ! മാര്‍പ്പാപ്പയ്ക്ക് മാസ്ക് സമ്മാനിച്ച് സ്പൈഡര്‍മാന്‍

First Published | Jun 24, 2021, 11:30 AM IST

ത്തിക്കാനിലെ പ്രതിവാര പരിപാടിയിലെ താരം എന്നും മാര്‍പ്പാപ്പയായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിവാര പരിപാടിയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സ്വീകരിച്ച സ്പെഡര്‍മാനായിരന്നു താരം. കഴിഞ്ഞ ബുധനാഴ്ചയാണ് വത്തിക്കാനിലെ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട കുട്ടികളെ കാണാനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പയെത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തമായി മാര്‍പ്പാപ്പയെ സ്വീകരിക്കാനെത്തിയത് സ്പെഡര്‍മാന്‍റെ വേഷം ധരിച്ച മാറ്റിയോ വില്ലാര്‍ഡിറ്റ(28)യായിരുന്നു. മാസ്കിടാതെ കുട്ടികളെ കാണാനെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയ്ക്ക് വില്ലാര്‍ഡിറ്റ മാസ്ക് സമ്മാനിച്ചു. കാണാം ആ അപൂര്‍വ്വ സംഗമം. (ചിത്രങ്ങള്‍ ഗെറ്റിയില്‍ നിന്ന്)

കുട്ടക്കാലത്ത് രോഗങ്ങളുമായി ഏറെ മല്ലിട്ട ഒരാളായിരുന്നു മാറ്റിയോ വില്ലാര്‍ഡിറ്റ. കുട്ടിക്കാലത്ത് തന്നെ നിരവധി ശസ്ത്രക്രിയകള്‍ക്ക് അദ്ദേഹം വിധേയനായിട്ടുണ്ട്.
undefined
അതുകൊണ്ട് തന്നെ രോഗബാധിതരായ കുട്ടികളെ സമാശ്വസിപ്പിക്കുന്നതിനായി കുട്ടികളുമായി സംവദിക്കാന്‍ മാറ്റിയോ വില്ലാര്‍ഡിറ്റ എന്നും ശ്രമിച്ചിരുന്നു.
undefined

Latest Videos


undefined
റോമില്‍ കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചപ്പോഴും കുട്ടികളുമായി സംവദിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തിയിരുന്നു. രോഗവ്യാപനം രൂക്ഷമായ കാലത്ത് അദ്ദേഹം നിരവധി വിഡിയോ കോളുകളിലൂടെ കുട്ടികളുമായി സംവദിച്ചിരുന്നു.
undefined
രോഗവ്യാപനത്തില്‍ കുറവ് വന്നതിനെ തുടര്‍ന്ന് കുട്ടികളുടെ സൂപ്പര്‍ ഹീറോകളിലൊന്നായ സ്പൈഡര്‍മാന്‍റെ വസ്ത്രം ധരിച്ചാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. കുട്ടികളുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും കുട്ടികളെ സന്ദര്‍ശിക്കാനായി ആശുപത്രിയിലെത്തി. പക്ഷേ, അദ്ദേഹം മാസ്ക് ധരിച്ചിരുന്നില്ല.
undefined
undefined
ഇത് ശ്രദ്ധിച്ച മാറ്റിയോ വില്ലാര്‍ഡിറ്റ, മാര്‍പ്പാപ്പയ്ക്ക് ഒരു മാസ്ക് സമ്മാനിച്ചു. രോഗബാധിതരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം മാര്‍പ്പാപ്പയോട് അഭ്യര്‍ത്ഥിച്ചു.
undefined
അദ്ദേഹത്തിന് പെട്ടെന്ന് തന്നെ എന്‍റെ ഉദ്ദേശശുദ്ധി മനസിലായെന്ന് മാര്‍പ്പാപ്പയ്ക്ക് മാസ്ക് സമ്മാനിച്ചതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മാറ്റിയോ വില്ലാര്‍ഡിറ്റ പറഞ്ഞു.
undefined
മാര്‍പ്പാപ്പയ്ക്ക് മാസ്ക് സമ്മാനിക്കുന്ന സ്പൈഡര്‍മാന്‍റെ വേഷം ധരിച്ചമാറ്റിയോ വില്ലാര്‍ഡിറ്റ.
undefined
ആശുപത്രിയിലെത്തിയ മറ്റുള്ളവരുമായി സെല്‍ഫിയെടുക്കാനും മാറ്റിയോ വില്ലാര്‍ഡിറ്റ തയ്യാറായി.
undefined
“ യഥാർത്ഥ സൂപ്പർഹീറോകൾ ദുരിതമനുഭവിക്കുന്ന കുട്ടികളും അവരുടെ കുടുംബങ്ങളുമാണ്. അവര്‍ വളരെയധികം പ്രതീക്ഷയോടെയാണ് പോരാടുന്നത്,” വില്ലാർഡിറ്റ വത്തിക്കാനിലെ മാധ്യമ സ്ഥാപനമായ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.
undefined
undefined
വില്ലാർഡിറ്റയെ 'ശരിക്കും ഒരുസൂപ്പർ ഹീറോ' യാണെന്നാണ് വത്തിക്കാൻ വിശേഷിപ്പിച്ചത്. ഇറ്റലിയുടെ നീണ്ട മാസത്തെ അടച്ച് പൂട്ടലിനിടെ അദ്ദേഹം, കുട്ടികളെ സന്ദര്‍ശിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് അവരുമായി സംവദിക്കാനായി ഏതാണ്ട് 1,400 ഓളം വീഡിയോ കോളുകളാണ് നടത്തിയത്.
undefined
ഇറ്റലിയിലെ വടക്കുപടിഞ്ഞാറൻ ലിഗൂറിയയില്‍ ഒരു ടെർമിനൽ ഷിപ്പിംഗ് കമ്പനിയിലാണ് വില്ലാർഡിറ്റ ജോലി ചെയ്യുന്നത്. ആശുപത്രി സന്നദ്ധ പ്രവർത്തകരായി പ്രവര്‍ത്തിക്കുന്നവര്‍ക്കായി അദ്ദേഹം ഒരു അസോസിയേഷനുണ്ടാക്കി.
undefined
undefined
കോവിഡ് -19 മഹാമാരി പടര്‍ന്ന് പിടിക്കുമ്പോഴും അവർ തങ്ങളുടെ ജോലി തുടർന്നു. രോഗവ്യാപനം തീവ്രമായപ്പോള്‍ കുട്ടികള്‍ക്കായി 1,400 ൽ കൂടുതൽ വീഡിയോ കോളുകൾ ചെയ്തുവെന്ന് വില്ലാർഡിറ്റ വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു.
undefined
കുട്ടികള്‍ക്ക് പ്രത്യേകിച്ച് രോഗബാധിതരായ കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വില്ലാർഡിറ്റയ്ക്ക് കഴിഞ്ഞ ഡിസംബറിൽ ഇറ്റാലിയൻ പ്രസിഡന്‍റ് സെർജിയോ മാറ്ററെല്ല ഒരു ഓണററി നൈറ്റ്ഹുഡ് ബഹുമതി നൽകി ആദരിച്ചിരുന്നു.
undefined
undefined
1962 ലാണ് മാർവൽ കോമിക്സ് സ്പൈഡര്‍മാന്‍ എന്ന കോമിക്ക് കഥാപാത്രത്തെ സൃഷ്ടിച്ചത്. ലോകം മൊത്തം പ്രചാരം നേടിയ കോമിക് സൂപ്പര്‍ ഹീറോയാണ് സ്പൈഡര്‍മാന്‍. സ്പൈഡർമാൻറെ ഒന്നിലധികം സിനിമകള്‍ ലോകമെങ്ങും വലിയ വാണിജ്യ വിജയം നേടിയിട്ടുണ്ട്. പ്രത്യേകിച്ച് കുട്ടികള്‍ക്കിടയില്‍ വലിയ പ്രചാരമാണ് സ്പൈഡര്‍മാനുള്ളത്.
undefined
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
undefined
click me!