കുറച്ച് അരിയെടുക്കാന്‍ കയറിയതാ... അടുക്കള ചുമരൊന്ന് വീണു !

First Published | Jun 22, 2021, 3:26 PM IST

വിശന്നാല്‍ നമ്മളെന്ത് ചെയ്യും ? അടുക്കളയില്‍ കയറി ഉള്ളതെന്താണെന്ന് വച്ചാല്‍ എടുത്ത് കഴിക്കും. അതെ അവനും അത്രയേ ഉദ്ദേശിച്ചൊള്ളൂ. പക്ഷേ, അകത്ത് കയറാന്‍ ജനലൊരു തടസമായപ്പോള്‍ അതെടുത്ത് താഴെയിട്ടു. സ്വാഭാവികമായും ചുമരിടിഞ്ഞു.  ആ വിടവിലൂടെ തലയകത്തിട്ട് അവന്‍ അടുക്കളയിലിരുന്ന ഒരു പാക്കറ്റ് അരിയെടുത്ത് അതേ പടി വായിവേക്കിട്ടു. അര്‍ദ്ധ രാത്രിയിലെ ഒച്ച കേട്ട് വീടുടമസ്ഥനും ഭാര്യയും അടുക്കളയിലെത്തി നോക്കിയപ്പോള്‍ നീണ്ട് തുമ്പിക്കൈകൊണ്ട് അടുത്തതെന്താണ് എന്നന്വേഷിക്കുന്ന കാട്ടാനയേയാണ് കണ്ടത്. ഭയന്ന് പിന്തിരിഞ്ഞോടാതെ അവന്‍ വികൃതികള്‍ അവര്‍ മൊബൈലില്‍ ചിത്രീകരിച്ചു. സമൂഹമാധ്യമങ്ങളില്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചതോടെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി. കാണാം ആ കാഴ്ചകള്‍.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെ തെക്കൻ തായ്‌ലൻഡിലെ ഹുവ ഹിനിലുള്ള വീട്ടിലായിരുന്നു സംഭവം. രാത്രിയില്‍ വിശന്ന് വലഞ്ഞ ആന, വീടിന്‍റെ ചുമരിടിച്ച് തകര്‍ത്ത ശേഷം അടുക്കളയില്‍ നിന്ന് ഒരു ചാക്ക് അരിയെടുത്ത് കഴിച്ച് മടങ്ങുകയായിരുന്നു.
പ്ലായ് ബഞ്ചുവേ എന്ന ആനയാണ് വീടിന്‍റെ അടുക്കള ചുമര്‍ തകര്‍ത്ത് അകത്ത് കയറി അരിയെടുത്ത് കഴിച്ച് മടങ്ങിയത്. രാംചധവന്‍ ഫംഗ്‌പ്രാസോപ്പോർണും ഹുവ ഹിനിലുള്ള വീട്ടില്‍ രാത്രി ഭക്ഷണം കഴിച്ച് കിടന്നതായിരുന്നു. രാത്രി ഏതാണ്ട് രണ്ട് മണിയോടെ വലിയൊരു ശബ്ദം കേട്ട് ഇരുവരും ഞെട്ടിയുണര്‍ന്ന് ശബ്ദം കേട്ട അടുക്കള ഭാഗത്തേക്ക് ഓടി.

അടുക്കളയുടെ ഒരു ചുമരിന്‍റെ സ്ഥാനത്ത് ഒരു വലിയ ദ്വാരം. അതിലൂടെ വലിയ രണ്ട് കൊമ്പുകളുള്ള ഒരു ആന തലയാട്ടി നില്‍ക്കുന്നു. ഒരു പ്ലാസ്റ്റിക്ക് ബാഗില്‍ വച്ചിരുന്ന അരി മുഴുവനായും തുമ്പിക്കൊകൊണ്ടെടുത്ത് അത് വായിലേക്ക് വയ്ക്കുന്നു. ഒടുവില്‍ ഭര്‍ത്താവ് വലിയ ശബ്ദങ്ങളുണ്ടാക്കി ആനയേ ഓടിച്ചെന്ന് രാംചധവന്‍ ഫംഗ്‌പ്രാസോപ്പോർസ് വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.
പ്ലേ ബഞ്ചുവേ എന്ന് പേരുള്ള ഈ കാട്ടാന പ്രദേശത്തെ സ്ഥിരം ശല്യക്കാരനാണെന്നും അവര്‍ പറഞ്ഞു. അത് ഈ പ്രദേശത്ത് വലിയ കുഴപ്പങ്ങളുണ്ടാക്കുന്നു. അവന്‍ രണ്ട് മാസം മുമ്പ് ഒരിക്കല്‍ ഇവിടെ വന്നിരുന്നെന്നും, എന്നാല്‍ അന്ന് വീടിന് ചുറ്റും കറങ്ങി നടക്കുക മാത്രമാണ് ചെയ്തതെന്നും അവര്‍ പറഞ്ഞു.
പ്രദേശത്തെ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിച്ചെന്നും, ഭക്ഷണ സാധനങ്ങളൊന്നും അടുക്കളയില്‍ സൂക്ഷിക്കരുതെന്ന് അവര്‍ നിര്‍ദ്ദേശിച്ചതായും രാംചധവന്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറയുന്നത് തങ്ങള്‍ അനുസരിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു. വലിയ ആനക്കൊമ്പുകളുള്ള ആനയെ അലമാരയിലൂടെ നീളമുള്ള തുമ്പിക്കൈ ഉപയോഗിച്ച് അലറുന്നത് കണ്ട് അവർ ഞെട്ടി.
ഒരു പ്ലാസ്റ്റിക് ബാഗ് അരി പോലും വായിലേക്ക് നീക്കി. അടുത്തുള്ള വനപ്രദേശത്തേക്ക് അപ്രത്യക്ഷമായ മൃഗത്തെ അകറ്റാൻ ഭർത്താവ് സഹായിച്ചതായി രചദവൻ പറഞ്ഞു. അവൾ പറഞ്ഞു: 'ഈ ആന പ്രദേശത്ത് നന്നായി അറിയപ്പെടുന്നു, കാരണം അവൻ വളരെയധികം കുഴപ്പങ്ങൾ സൃഷ്ടിക്കുന്നു.' അദ്ദേഹം രണ്ടുമാസം മുമ്പ് വീട്ടിൽ വന്ന് ചുറ്റും നോക്കുകയായിരുന്നു, പക്ഷേ അയാൾ അന്ന് ഒന്നും കേടുവരുത്തിയില്ല.
പ്രാദേശിക വന്യജീവി ഉദ്യോഗസ്ഥരോട് ഞങ്ങൾ സംസാരിച്ചു, അടുക്കളയിൽ ഭക്ഷണം സൂക്ഷിക്കരുതെന്ന് അവർ ഞങ്ങളോട് പറഞ്ഞു, കാരണം മൃഗങ്ങളെ ആന ആകർഷിക്കുന്നു, അതിനാൽ ഞങ്ങൾ അവരുടെ ഉപദേശം പിന്തുടർന്നു. ആനയെ അത്തരത്തിലുള്ളത് കാണുന്നത് വളരെ രസകരമായിരുന്നു,
ചുമര് ശരിയാക്കാന്‍ 50,000 രൂപയോളം ചിലവാകും. പക്ഷേ അവന്‍ വീണ്ടും വരുമെന്ന് ഭയക്കുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തായ്‌ലൻഡിലെ കാടുകളില്‍ ഏകദേശം 2,000 -ത്തോളം ഏഷ്യൻ ആനകളാണുള്ളത്. ഇവ പലപ്പോഴും മനുഷ്യരുമായി സംഘർഷത്തിലേര്‍പ്പെടാറുണ്ട്.വന്യമൃഗങ്ങള്‍ വനാതിര്‍ത്തിയിലെ മനുഷ്യരുപയോഗികുന്ന ഭക്ഷണങ്ങളുടെ രുചി പിടിച്ചെന്ന് ദേശീയ വന്യജീവി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
ഇത്തരം ഭക്ഷണങ്ങളുടെ മണം പിടിച്ചാണ്അവ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് കയറുന്നതെന്നും വന്യമൃഗ സംരക്ഷണ ഉദ്യോഗസ്ഥനായ സുപന്യ ചെങ്‌സുത പറഞ്ഞു. ആനകള്‍ക്ക് വിശപ്പുള്ളത് കൊണ്ട് വരുന്നതല്ല. കാരണം കാട്ടില്‍ ആനകള്‍ക്ക് ആവശ്യത്തിന് ഭക്ഷണമുണ്ട്. എന്നാല്‍, മനുഷ്യരുപയോഗിക്കുന്ന ഭക്ഷണത്തിന്‍റെ ഗന്ധവും രുചിയുമാണ് ഇവയെ അതെടുക്കാന്‍ പ്രയരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആനകളുടെ ഭക്ഷണരീതിയും ഇപ്പോൾ മനുഷ്യരുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നു. മനുഷ്യന്‍ കഴിക്കുന്ന ഭക്ഷണം അവർ ഇഷ്ടപ്പെടാൻ തുടങ്ങി. കാട്ടിലെ വേട്ടക്കാരും മനുഷ്യനിര്‍മ്മിത കെണികളും ആനയുടെ വനസഞ്ചാരത്തെ തടസ്സുപ്പെടുത്തുന്നു. ഇതും അവസയെ ജനവാസ കേന്ദ്രത്തിലേക്കിറങ്ങാന്‍ പ്രയരിപ്പിക്കുന്നതായി അവര്‍ പറഞ്ഞു,കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!