മോഡലില്‍ നിന്ന് പൂവില്‍പ്പനക്കാരിയിലേക്ക്; സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായൊരു ഫോട്ടോഷൂട്ട്

First Published | Aug 16, 2022, 3:14 PM IST

ക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ തിരക്കുള്ള നഗരമാണ് ബാംഗ്ലൂര്‍. നഗരത്തിരക്കിലേക്ക് ഇറങ്ങിയാല്‍ പിന്നെ ആ ഒഴുക്കിനനുസരിച്ചാകും നമ്മുടെ യാത്രയും. എത്ര നേരത്തെ എത്തണമെന്ന് കരുതിയാലും സിഗ്നലുകളും ട്രാഫിക് ജാമുകളും നമ്മുടെ യാത്രയ്ക്ക് വിഘാതമാകും. അപ്പോഴും നമ്മുക്ക് ചുറ്റും നൂറ് കണക്കിന് ജീവിതങ്ങള്‍ നീങ്ങുന്നുണ്ടാകും. അതൊന്നും പലപ്പോഴും നമ്മുടെ കണ്ണില്‍പ്പെടണമെന്ന് പോലുമില്ല. ഇനി അഥവാ ആ കാഴ്ചകള്‍ നമ്മുടെ കാഴ്ചാ പരിധിയില്‍പ്പെട്ടാല്‍ തന്നെ സമയബോധങ്ങള്‍ അവയെ മറയ്ക്കും. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ ചെയ്യുന്ന ബിനു സീന്‍സിന്‍റെതാണ് ആശയവും ഫോട്ടോഗ്രഫിയും. 

കണ്ടാല്‍ ഏതൊരു ഇന്ത്യന്‍ നഗരത്തിലെയും പൂവില്‍പ്പനക്കാരി തന്നെ. എന്നാല്‍, ഇത് കോഴിക്കോട് സ്വദേശിനിയും മോഡലുമായ അൻഷ മോഹൻ. അന്‍ഷയോട് ഇത്തരമൊരു ഫോട്ടോഷൂട്ടിനെ കുറിച്ച് പറഞ്ഞപ്പോള്‍ നൂറ് സമ്മതമെന്ന് ബിനു സീന്‍സ്.

നേരത്തെ നിരവധി പേര്‍ തെരുവില്‍ നിന്ന് തന്നെയുള്ള ആളുകളെ വച്ച് മെയ്ക്കോവര്‍ ഫോട്ടോ ഷൂട്ടുകള്‍ നടത്തിയിരുന്നു. എന്നാല്‍, ഈ ഫോട്ടോഷൂട്ട് നേരെ തിരിച്ചാണെന്ന് ബിനു സീന്‍സ് പറയുന്നു. 


പ്രഫഷണല്‍ മോഡലിനെ മെയ്ക്കോവര്‍ ചെയ്ത് തെരുവിലെ പൂ വില്‍പ്പനക്കാരിയാക്കുകയായിരുന്നു.തെരുവില്‍ നടന്ന് കച്ചവടം ചെയ്യുന്നവരുടെ മാനറിസങ്ങള്‍ മനസിലാക്കി. അത്തരത്തില്‍ പ്രതികരിക്കാനാണ് ശ്രമിച്ചതെന്നും ബിനു പറയുന്നു.

തെരുവില്‍ ജീവിക്കുന്നവര്‍ പൊതു സമൂഹത്തിന്‍റെ നിരവധി ആക്ഷേപങ്ങള്‍ക്കും വാക്കുകൊണ്ടുള്ള കൈയേറ്റത്തിനും ഇരയാക്കപ്പെടുന്നുവെന്ന് ഫോട്ടോഗ്രാഫറായ ബിനു പറയുന്നു. 

തങ്ങളുടെ ഷൂട്ടിനിടെയും അത്തരം അനുഭവങ്ങളുണ്ടായിരുന്നു. മേക്കോവര്‍ ചെയ്തിട്ടും അന്‍ഷയോട് മോശമായി സംസാരിച്ച് കൊണ്ട് ചിലര്‍ എത്തിയിരുന്നുവെന്നും ബിനു ചൂണ്ടിക്കാണിച്ചു. മോഡല്‍ അന്‍ഷ മോഹന്‍, മേക്കപ്പ് നാസ് നസീം, ആശയവും ചിത്രീകരണവും ബിനു സീന്‍സ്. 

Latest Videos

click me!