'കൊറോണാ ആടി സെയില്‍'; കാണാം ചില വില്‍പ്പന ട്രോളുകള്‍
First Published | May 18, 2020, 1:07 PM ISTകൊവിഡ്19 ന്‍റെ അതിവ്യാപനത്തിനിടെ ഇന്ത്യന്‍ ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍, രാജ്യത്തിനാവശ്യമായ പണം കണ്ടെത്താനായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുമെന്ന് പ്രഖ്യാപിച്ചു. രാജ്യത്തെ എല്ലാ മേഖലകളെയും സ്വകാര്യമേഖലയ്ക്ക് തുറന്ന് കൊടുക്കുമെന്ന നിർണായക പ്രഖ്യാപനമാണ് സീതാരാമന്‍ കൊറോണാ കാലത്ത് ഇറക്കിയ അടിയന്തര സാമ്പത്തീക പാക്കേജില്‍ പ്രധാനമായും പറഞ്ഞത്. അതിന്‍റെ ചുവട് പിടിച്ച് പ്രതിരോധ, ബഹിരാകാശം, ആണവോര്‍ജ്ജം തുടങ്ങിയ പൊതുമേഖലകളില്‍ സ്വകാര്യ പങ്കാളിത്തം അനുവധിക്കുമെന്നും കേന്ദ്ര ധനകാര്യമന്ത്രി പറഞ്ഞു. ഇതോടെ ദേശീയ സമ്പത്ത് പലതും വിറ്റഴിക്കുന്ന സ്വകാര്യ-ഉദാരവത്കരണ നയങ്ങളുടെ പ്രഖ്യാപനമാണ് ധനമന്ത്രി നടത്തിയതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തെത്തി. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താനുള്ള തീരുമാനം നേരത്തെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ആയുധ നിര്‍മ്മാണ മേഖലയിലെ വാണിജ്യവത്കരണവും ബഹിരാകാശ-ആണവ രംഗത്ത് സ്വകാര്യവത്കരണവും ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്നും പ്രതിപക്ഷം ആരോപിച്ചു. രാജ്യത്ത് ഇനി പൊതുമേഖലയ്ക്ക് പകരം സ്വകാര്യമേഖല പിടിമുറുക്കുമെന്ന പ്രചാരണം ഇതോടെ ശക്തമായി. ട്രോളന്മാരും ഉണര്‍ന്നു. ധനമന്ത്രി രാജ്യം വിറ്റുതുലയ്ക്കുകയാണെന്ന് ട്രോളുകള്‍ ഇറങ്ങി. കാണാം ഇന്ത്യയുടെ കൊറോണാ ആടി സെയില്‍ ട്രോളുകള്‍.