71 -ാം വയസ്സില്‍ 147 മൈല്‍ വേഗതയില്‍ പോകുന്ന വിമാനത്തില്‍ നിന്ന് ഒരു സ്റ്റണ്ട് വീഡിയോ !

First Published | Aug 14, 2021, 12:17 PM IST

ലപ്പോഴും വാര്‍ത്തകളില്‍ കാണുന്നതാണ് ബൈക്ക് സ്റ്റണ്ട് നടത്തി അപകടത്തില്‍പ്പെടുന്ന കുട്ടികളുടെ വാര്‍ത്തകള്‍. ഇത്തരം വാര്‍ത്തകള്‍ക്ക് പ്രാധാന്യം കൂടുമ്പോള്‍ ഉടനടി അവ നിരോധിക്കണമെന്ന മുറവിളിയും ഉയരും. യാതൊരു സുരക്ഷാ മാനദണ്ഡവുമുല്ലാതെ നടത്തുന്ന സ്റ്റണ്ടുകളാണ് അപകടകാരികളെന്നും പല രാജ്യങ്ങളിലും എല്ലാ സുരക്ഷാമാനദണ്ഡങ്ങളോടെ ഇവ മത്സര ഇനമായി അനുവദനീയമാണെന്നുള്ള കാര്യങ്ങളെല്ലാം നമ്മള്‍ അപ്പോള്‍ വിസ്മരിക്കും. എന്നാലിവിടെ 71 -ാം വയസ്സില്‍ വിമാനത്തില്‍ സ്റ്റണ്ട് നടത്തി ഞെട്ടിച്ചിരിക്കുകയാണ് കോമേഡിയനായ ജയ് ലെനോ. കാണാം ആ വിമാന സ്റ്റണ്ട്. 

മുൻ ടുണൈറ്റ് ഷോ അവതാരകൻ ജയ് ലെനോയുടെ ഒരു  മിഡ്-എയർ സ്റ്റണ്ടാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ സംസാര വിഷയം. 71 വയസ്സുകാരനായ അദ്ദേഹം 147 മൈൽ വേഗതയിൽ പറക്കുന്ന വിമാനത്തില്‍ നിന്ന് തല പുറത്തേക്കിട്ട് വൈമാനികനെ അഭിവാദ്യം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗം.  

അതെ, 71 -ാം വയസ്സിലും താന്‍ ഒരു ധൈര്യശാലിയാണെന്ന് അദ്ദേഹം തെളിയിച്ചു. മണിക്കൂറില്‍ 147 മൈല്‍ വേഗതയില്‍ പോകുന്ന ചെറുവിമാനത്തിന്‍റെ മുന്‍ഭാഗത്ത്  നിന്ന് തലപുറത്തേക്കിടുക അത്ര എളുപ്പമുള്ള കാര്യമല്ല. 


മുൻ ടുണൈറ്റ് ഷോ അവതാരകൻ ഒരു ഗ്രംമാൻ HU-16 ആൽബട്രോസ് വിമാനത്തിന്‍റെ മുന്നിലെ പ്രത്യേക വാതിലിലൂടെയാണ് ശരീരം പുറത്തേക്കിട്ട് വൈമാനികനെ അഭിസംബോധന ചെയ്തത്. 

ഈ സമയം ആ ചെറുവിമാനം 147 മൈൽ വേഗതയിൽ സഞ്ചരിക്കുകയായിരുന്നു. അത്രയും വേഗതയില്‍ പോകുന്നതിനാല്‍ ശക്തമായ കാറ്റുമുണ്ടായിരുന്നു. തന്‍റെ വിമാനയാത്രാനുഭവം അദ്ദേഹം , സ്പൈക്ക് ഫെറെസ്റ്റന്‍റെ പോഡ്കാസ്റ്റായ സ്പൈക്കിന്‍റെ കാർ റേഡിയോയുമായി പങ്കുവച്ചു. 

' ആ വിമാനച്ചിറകില്‍ കയറിയത് ഞാന്‍ തന്നെയാണ്. അതും വിമാനത്തിന്‍റെ മുന്നിലൂടെ' വീഡിയോ വ്യാജമല്ലെന്ന് അറിയിക്കാനായി അദ്ദേഹം ഒരു ഫോട്ടോയും സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവച്ചു. 

സംഗതി സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായതോടെ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന ആൾബർട്ട് ബെഞ്ചമിൻ വിമാനത്തിന്‍റെ മുന്‍വശത്തെ ഒഴിഞ്ഞ ഭാഗത്ത് കൂടി എങ്ങനെയാണ് വിമാനത്തിന്‍റെ മുന്നിലേക്ക് കയറാന്‍ പറ്റുകയെന്ന ഒരു വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചു. 

ചെറുവിമാനത്തിന്‍റെ പ്രൊപ്പല്ലറുകൾ ചിറകുകളിലായതിനാല്‍ വിമാനത്തിന്‍റെ മുന്‍വശത്ത് കൂടി ഒരാള്‍ക്ക് കടന്ന് ചെല്ലാനും അവിടെ സ്ഥാപിച്ച ചെറുവാതില്‍ വഴി വിമാനത്തിന്‍റെ മുന്‍വശത്തേക്ക് ഇറങ്ങിച്ചെല്ലാനും കഴിയുന്നതായി വീഡിയോ കാണിക്കുന്നു. 

ജയ് ലെനോ വിമാനത്തില്‍ നിന്ന് തല പുറത്തേക്കിട്ട് നിന്നപ്പോള്‍ അദ്ദേഹത്തിന്‍റെ പുറകില്‍ ലോസ് ഏഞ്ചൽസ് തീരത്തെ കാറ്റലീന ദ്വീപിലെ പാറക്കെട്ടുകളായിരുന്നു. 

200 മൈൽ വേഗതയില്‍ പറക്കാന്‍ സാധിക്കുന്ന ചെറു വിമാനമായിരുന്നു അത്. എന്നാല്‍ അദ്ദേഹം തല പുറത്തിട്ടപ്പോള്‍ വിമാനം 147 മൈല്‍ വേഗതയിലാണ് പറന്നിരുന്നത്. 

അദ്ദേഹത്തിന്‍റെ തോളിലൂടെ സുരക്ഷയ്ക്കായി ഒരു സ്ട്രിപ്പ് ഇട്ടിരുന്നു. എന്നാല്‍ അത് വെറുതെ ചവിട്ടാന്‍ മാത്രമായിരുന്നെന്ന് അദ്ദേഹം തമാസ പറഞ്ഞു. വിമാനത്തിന് പുറത്തെത്തിയ അദ്ദേഹം വൈമാനികര്‍ക്ക് നേരെ ചിരിച്ച് വിമാനത്തില്‍ ചെറുതായി അടിച്ചു. ശേഷം തള്ളവിരല്‍ ഉയര്‍ത്ത് തംബ്സ് അപ്പ്  ചെയ്തു. 

വെള്ളത്തിലും വരണ്ട കരയിലും ഇറങ്ങാനുള്ള കഴിവ് കാരണം യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ്, നേവി, കോസ്റ്റ് ഗാർഡ് എന്നിവർ മുമ്പ് ഈ സീപ്ലെയിൻ ഉപയോഗിച്ചിരുന്നു. 

1970 കളിലും 1980 കളുടെ തുടക്കത്തിലും യുഎസ് സൈന്യം ഇത് നിർത്തലാക്കിയെങ്കിലും സമുദ്ര നിരീക്ഷണത്തിനാണ് ഈ വിമാനം ആദ്യം രൂപകൽപ്പന ചെയ്തത്. 

ഇപ്പോൾ, ഇത്തരം വിമനാങ്ങള്‍ പ്രാഥമികമായി സ്വകാര്യ വിമാനങ്ങളായി ഉപയോഗിക്കുന്നു. ഇത്തരം വിമാനങ്ങളെ വാണിജ്യ പ്രവർത്തനങ്ങളിൽ നിന്ന് വിലക്കിയിട്ടുണ്ട്. 

വീഡിയോയുടെ ഒടുവില്‍ വിമാനം മറീനയ്ക്ക് മുകളിലൂടെ ഉയരുന്നതിന്‍റെ മനോഹരദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Latest Videos

click me!