Airtel cashback offer|എയർടെൽ 6000 ക്യാഷ്ബാക്ക് 150 ലേറെ ഫോണുകൾക്ക്; കുറഞ്ഞ വിലയുള്ള 10 ഫോണുകൾ ഇവ

First Published | Nov 4, 2021, 12:57 PM IST

എയർടെൽ ക്യാഷ്ബാക്ക് ഓഫർ പ്രകാരം എയർടെൽ 6000 രൂപ ക്യാഷ്ബാക്ക് ആണ് 12000 രൂപ വരെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് നൽകുന്നത്.

സാംസങ് ഗാലക്‌സി എഫ്02

ഈ സ്മാർട്ട്ഫോണിന്റെ വില - 9449രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫർ പ്രകാരം - 3449 രൂപ

2021 ഏപ്രിലില്‍ അവതരിപ്പിച്ചതാണ് സാംസങ് ഗാലക്‌സി എഫ്02 മൊബൈല്‍. 6.50 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസിപ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 3ജിബി റാം തുടങ്ങിയവയാണ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 10ലാണ് സാംസങ് എഫ്02 പ്രവര്‍ത്തിക്കുന്നത്. 5000എംഎഎച്ച് ബാറ്ററി പിന്തുണയുമുണ്ട്. 

ഒപ്പോ എ15

വില: 10990 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫർ പ്രകാരമുള്ള വില: 4990 രൂപ

2020 ഒക്‌ടോബറിലാണ് ഒപ്പോ എ15 അവതരിപ്പിച്ചത്. 6.52 ഇഞ്ച് ഡിസ്‌പ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ പി35 പ്രോസസര്‍, 3ജിബി റാം, 5എംപി മുന്‍ കാമറ, 13എംപി+2എംപി+2എംപി പിന്‍ കാമറകള്‍ തുടങ്ങിയവയാണ് പ്രധാന സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 10ലാണ് ഒപ്പോ എ15 പ്രവര്‍ത്തിക്കുന്നത്. 4230 എംഎഎച്ച് ബാറ്ററി ശക്തി പകരുന്നു.


ടെക്‌നോ സ്പാര്‍ക്ക് ഗോ 2021

വില: 7699 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫർ പ്രകാരമുള്ള വില: 1699 രൂപ

ടെക്‌നോ സ്പാര്‍ക്ക് ഗോ 2021 ഈ വര്‍ഷം ജൂലൈയിലാണ് അവതരിപ്പിച്ചത്. 6.52 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ക്വാഡ്-കോര്‍ മീഡിയ ടെക് ഹീലിയോ എ20 പ്രോസസര്‍, 2ജിബി റാം, 3എംപി മുന്‍ കാമറ, 13എംപി പിന്‍കാമറ തുടങ്ങിയ സവിശേഷതകളുണ്ട്. ആന്‍ഡ്രോയിഡ് 10 (ഗോ എഡിഷന്‍)ലാണ് പ്രവര്‍ത്തനം. 5000എംഎഎച്ച് ബാറ്ററിയുമുണ്ട്.

വിവോ വൈ71

വില: 10900 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 4900 രൂപ

2018 ജൂലൈയിലാണ് വിവോ വൈ71 മൊബൈല്‍ അവതരിപ്പിച്ചത്. 6.00 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720-1440 പിക്‌സല്‍ റസല്യൂഷന്‍, 1.4ജിഗാഹെര്‍ട്‌സ് കോഡ്-കോര്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 425 പ്രോസസറാണ് ശക്തിപകരുന്നത്, 2ജിബി റാം, 5എംപി മുന്‍ കാമറ, 8എംപി പിന്‍ കാമറ തുടങ്ങിയവയാണ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 8.1 ഓറിയോയിലാണ് പ്രവര്‍ത്തിക്കുന്നത്. 3285 എംഎഎച്ച് ബാറ്ററി പിന്തുണയ്ക്കുന്നു.

ഒപ്പോ എ11കെ

വില: 9890 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3890 രൂപ

ഒപ്പോ എ11കെ വരുന്നത് 6.22 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയുമായാണ്. 720-1520 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ പി35 പ്രോസസര്‍, 2 എംബി റാം, 5എംപി മുന്‍ കാമറ, 13എംപി+2എംപി പിന്‍ കാമറ എന്നിങ്ങനെയാണ് സവിശേഷതകള്‍. ആന്‍ഡ്രോയിഡ് 9 പൈയിലാണ് പ്രവര്‍ത്തിക്കുന്നത്. 4230 എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുമുണ്ട്.

മോട്ടൊറോള മോട്ടോ ഇ7 പ്ലസ്

വില: 8999 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 2999 രൂപ

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 460 എസ്ഒസിയാണ് മോട്ടൊറോള മോട്ടോ ഇ7ന് ശക്തി പകരുന്നത്. 4ജിബി റാമും 64 ജിബി സ്റ്റോറേജും ചേര്‍ന്ന ഒക്റ്റ-കോര്‍ പ്രോസസറാണ്. 48 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 2മെഗാപിക്‌സല്‍ ഡെപ്ത് സെന്‍സറോടും കൂടിയ ഇരട്ട കാമറ സെറ്റപ്പ് മികച്ച കാമറ പ്രകടനം നല്‍കുന്നു. 6.5 ഇഞ്ച് ഡിസ്‌പ്ലേയ്ക്കുള്ളിലാണ് സെല്‍ഫി കാമറ.

ലാവ Z6

വില: 9699 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3699 രൂപ

2021ലാണ് ലാവ ഇസഡ്6 മൊബൈല്‍ അവതരിപ്പിച്ചത്. 6.50 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ ജി35 പ്രസസര്‍, 6ജിബി റാം, 16 എംപി മുന്‍കാമറ, 13എംപി+5എംപി+2എംപി പിന്‍ കാമറ, ലാവ ഇസഡ്6 ആന്‍ഡ്രോയിഡ് 10ലാണ് പ്രവര്‍ത്തിക്കുന്നത്, 5000 എംഎഎച്ച് ബാറ്ററി പിന്തുണയുണ്ട്.

ഷവോമി റെഡ്മി 9 പ്രൈം

വില: 9999 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3999 രൂപ

2020 ഓഗസ്റ്റിലാണ് ഷവോമി റെഡ്മി 9 പ്രൈം മൊബൈല്‍ അവതരിപ്പിച്ചത്. 6.53 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 1080-2340 പിക്‌സല്‍, 2ജിഗാഹെര്‍ട്ട്‌സ് ഒക്റ്റാ-കോര്‍ മീഡിയ ടെക് ഹീലിയോ ജി80 പ്രോസസര്‍, 4ജിബി റാം, 8എംപി മുന്‍കാമറ, 13എംപി+8എംപി+5എംപി+ 2എംപി പിന്‍ കാമറകള്‍, ആന്‍ഡ്രോയിഡ് 10ലാണ് പ്രവര്‍ത്തനം. 5020 എംഎഎച്ചിന്റെ നീക്കം ചെയ്യാനാവാത്ത ബാറ്ററിയാണ്.
 

സാംസങ് ഗാലക്‌സി എ02എസ്

വില: 10498 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 4498 രൂപ

സാംസ്ങ് ഗാലക്‌സി എം02എസ് 2021 ജനുവരിയിലാണ് അവതരിപ്പിച്ചത്. 6.50 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 720-1600 പിക്‌സല്‍ റസല്യൂഷന്‍, ഒക്റ്റ-കോര്‍ ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 3ജിബി റാം, 5എംപി മുന്‍ കാമറ, 13 എംപി+2എംപി+2എംപി പിന്‍കാമറകള്‍, ആന്‍ഡ്രോയിഡ് 10ലാണ് പ്രവര്‍ത്തനം. 5000എംഎഎച്ച് ബാറ്ററി.

ലെനോവൊ എ6 നോട്ട്

വില: 9999 രൂപ
എയര്‍ടെല്‍ കാഷ്ബാക്ക് ഓഫറില്‍ ബാധകമായ വില: 3999 രൂപ

2019 സെപ്റ്റംബറിലാണ് ലെനോവൊ എ6 നോട്ട് അവതരിപ്പിച്ചത്. 6.09 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേ, 2ജിഗാഹെര്‍ട്‌സ് ഒക്റ്റ-കോര്‍ മീഡിയ ടെക് ഹീലിയോ പി22 പ്രോസസര്‍, 3ജിബി റാം, 5എംപി മുന്‍ കാമറ, 13 എംപി+2എംപി പിന്‍ കാമറ, ആന്‍ഡ്രോയിഡിലാണ് പ്രവര്‍ത്തനം. 4000എംഎഎച്ച് ബാറ്ററിയുടെ പിന്തുണയുണ്ട്.
 

Latest Videos

click me!