ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ താഴെയുള്ള തദ്ദേശ സ്ഥാപന പരിധിയിൽ പ്രവര്‍ത്തിക്കുന്ന ബിവറേജസ് ഔട്ട്ലറ്റുകളും ബാറുകളുമാണ് ഇന്ന് രാവിലെ തുറന്നത്.
രാവിലെ ഒമ്പത് മണിക്ക് വിൽപ്പന ആരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും അതിന് മുന്നേ തന്നെ വലിയ ക്യു ആണ് പല മദ്യവിൽപ്പന ശാലകൾക്ക് മുന്നിലും ഉണ്ടായിരുന്നത്.
ബെവ്ക്യു ആപ്പ് വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമായി മദ്യവിൽപ്പന പരിമിതപ്പെടുത്താനായിരുന്നു സര്‍ക്കാര്‍ ആദ്യം തീരുമാനമെങ്കിലും പ്രായോഗിക പ്രശ്നങ്ങൾ മുൻനിർത്തി പിന്നീടത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
കൊവിഡ് പ്രോട്ടോകോളും സാമൂഹിക അകലവും കര്‍ശനമായി നടപ്പാക്കണമെന്ന് എക്സൈസ് കമ്മീഷണര്‍ നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. എല്ലാം ബെവ്കോയ്ക്ക് മുന്നിലും പൊലീസ് സാന്നിധ്യവുമുണ്ടായിരുന്നു.
നിയന്ത്രണം നിലവിലുള്ള മേഖലയിലൊഴികെ സംസ്ഥാനത്തെ 90 ശതമാനം ഔട്ട്ലറ്റുകളും തുറക്കാനായിട്ടുണ്ടെന്നാണ് ബിവറേജസ് കോർപറേഷൻ അറിയിച്ചു.
ഒന്നരമാസത്തിന് ശേഷം വില്‍പ്പനശാലകള്‍ തുറന്നതിലും, ആപ്പ് വഴിയുള്ള ബുക്കിംഗ് ഒഴിവാക്കിയതിലും സമ്മിശ്ര പ്രതികരണമാണ് ജനങ്ങൾക്കിടയിൽ നിന്ന് ഉയരുന്നത്.
എന്നാല്‍ ബാറുകളില്‍ നിന്ന് പാഴ്സല്‍ മാത്രമേ അനുവദിക്കുന്നുള്ളു. ഇരുന്ന് മദ്യപിക്കാന്‍ അനുവദിക്കില്ല. എംആര്‍പി നിരക്ക് മാത്രമേ ബാറില്‍ നിന്ന് ഈടാക്കാന്‍ പാടൊള്ളൂവെന്നും നിര്‍ദ്ദേശമുണ്ട്.
ബാറുകളില്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. ഒന്നരമാസത്തിലേറെ അടഞ്ഞ് കിടന്നതിനാല്‍ ബിവറേജസ് കോര്‍പറേഷന് 1,700 കോടി രൂപയുടെ വില്‍പ്പന നഷ്ടമുണ്ടായെന്നാണ് വിലയിരുത്തല്‍.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona