തോമയ്ക്ക് തോല്‍ക്കാന്‍ മനസില്ല; കൊവിഡിനെതിരെ വയനാടന്‍ അടവുമായി തോമയെത്തുന്നു !
First Published | Jun 22, 2021, 4:55 PM ISTകൊറോണാ വൈറസിനെതിരെ വെടിയുതിര്‍ത്ത് മുന്നേറുന്ന തോമയാണ് ഇനി വയനാടിന്‍റെ കൊവിഡ് 19 മുന്നണി പോരാളി. തോമയാരെന്നല്ല ? വൃത്തിയില്ലാത്ത കൈകൊണ്ട് മുഖത്ത് തുടരുതെന്ന സന്ദേശം പ്രചരിപ്പിക്കാനായി വയനാട് ജില്ലയിലാരംഭിച്ച 'ഡോണ്‍ ടച്ച് ദി ഫെയ്സ്' ക്യാമ്പൈയിന് ശേഷം വയനാട്ടിലെ ബിഹേവിയറല്‍ ചേഞ്ച് കമ്മ്യൂണിക്കേഷന്‍ വിഭാഗമാണ് തോമയുമായി രംഗത്തെത്തിയത്. കൊവിഡിനെതിരെ തോല്‍ക്കാന്‍ മനസില്ലെന്ന ടാഗ് ലൈനുമായാണ് തോമയെത്തുന്നത്. ജനങ്ങളില്‍ കൊവിഡ് അവബോധം വളര്‍ത്താനായിട്ടാണ് തോമയെന്ന സാങ്കല്‍പ്പിക ത്രിഡി കഥാപാത്രത്തെ നിര്‍മ്മിച്ചിരിക്കുന്നത്. കൊവിഡ് ലോകത്ത് പടിയിറങ്ങിയാലും ജില്ലയിലെ ആരോഗ്യബോധവത്കരണ പരിപാടികളുമായി തോമ വയനാട്ടില്‍ തന്നെ കാണും. വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ളയാണ് തോമയെ പുറത്തിറക്കിയത്.