സുഗതകുമാരി ടീച്ചറുടെ ഓര്‍മ്മകളില്‍, 'പയസ്വിനി' കായ്ക്കാനായി ഇനി അവര്‍ കാത്തിരിക്കും
First Published | Jun 16, 2022, 6:24 PM ISTപതിനാറ് വര്‍ഷം മുമ്പ് കാസര്‍കോട് പുതിയ ബസ്റ്റ് പരിസരത്ത്, മലയാളത്തിന്‍റെ പ്രിയ കവിയത്രി സുഗതകുമാരി ടീച്ചര്‍ ഒരു മാവ് നട്ടു. അതിന് ടീച്ചര്‍ തന്നെ 'പയസ്വിനി' എന്ന് പേര് ചൊല്ലി. പയസ്വിനിയെന്നാല്‍ നദി, ചന്ദ്രഗിരി പുഴ. അളവില്ലാത്ത വിഭവങ്ങള്‍ ചുരത്തുന്നവള്‍. പക്ഷേ. കാലാനുശ്രുതമായി ദേശീയ പാത വികസിക്കാനൊരുങ്ങിയപ്പോള്‍ പയസ്വിനി തടസമായി. മലയാളത്തിന്‍റെ പ്രിയ കവിയത്രി നട്ട മാവ് വെട്ടിക്കളയാന്‍ പക്ഷേ, കാസര്‍കോട്ടുകാര്‍ക്കായില്ല. അവര്‍ മാവിന്‍റെ അതിജീവനത്തിനായി ശ്രമം തുടര്‍ന്നു. ഒടുവില്‍ ആ ശ്രമം ഇന്ന് വിജയം കണ്ടിരിക്കുന്നു. കാസര്‍കോട് നിന്നുമുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ സുനില്‍ കുമാര്‍.