50th anniversary of idukki: ഇടുക്കിക്ക് പിറന്നാള്‍ സമ്മാനമായി 1001 ശില്‍പ്പങ്ങളൊരുക്കി ബിഎഡ് കോളജ്

First Published | Dec 18, 2021, 3:02 PM IST

ൻപതാം പിറന്നാൾ ആഘോഷിക്കാൻ പോകുന്ന ഇടുക്കി ജില്ലക്ക് വ്യത്യസ്തമായ സമ്മാനം ഒരുക്കുന്ന തിരക്കിലാണ് നെടുങ്കണ്ടെ ബിഎഡ് കോളജിലെ വിദ്യാർത്ഥികൾ. ജില്ലയുടെ പൈതൃകം വിളിച്ചോതുന്ന 1,001 ശിൽപ്പങ്ങളാണ് ഇവർ ഒരുക്കുന്നത്. ജനുവരി 26 നാണ് ഇടുക്കി ജില്ല രൂപീകരിച്ചിട്ട് 50 വർഷം പൂർത്തിയാകുന്നത്. ജില്ലാ രൂപീകരണ ആഘോഷങ്ങളുടെ മുന്നോടിയായിട്ടാണ് ഇപ്പോള്‍ ശില്പ നിര്‍മ്മാണം നടക്കുന്നത്. ജില്ലയുടെ ഭൂമി, പരിസ്ഥിതി പ്രത്യേകതകള്‍ ശില്പ നിര്‍മ്മാണത്തിലും പ്രതിഫലിക്കുന്നു. ചിത്രങ്ങളും വിവരണവും ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍. 

നെടുങ്കണ്ടം ബി എഡ് കോളജിലെ ഒന്നാം വർഷ വിദ്യാത്ഥികളായ അൻപതു പേരും അധ്യാപകരും ഒത്തു ചേർന്നാണ് ശിൽപ്പങ്ങൾ നിർമ്മിക്കുന്നത്. 

ജില്ലയുടെ 2,500 വർഷത്തെ ചരിത്രം വിശകലനം ചെയ്താണ് തയ്യാറാക്കേണ്ട ശിൽപ്പങ്ങളുടെ പട്ടിക ഉണ്ടാക്കിയത്. നന്നങ്ങാടി, ജില്ലയുടെ ഭൂപ്രകൃതി, ഇടുക്കി ഡാം,  ജില്ലയിലെ പ്രധാന മേഖലകൾ എന്നിവയ്ക്കൊപ്പം വ്യത്യസ്ത ജീവികളുടെ രൂപവും കുട്ടികള്‍ കളിമണ്ണില്‍ സൃഷ്ടിക്കുന്നു. 


26 ന് ശിൽപങ്ങളുടെ പ്രദർശനം കോളജിൽ നടത്തും. അതിന് ശേഷം ജില്ലയ്ക്ക് വേണ്ടി മാത്രം മ്യൂസിയം ഒരുക്കും. അങ്ങനെ നെടുങ്കണ്ടം ബിഎഡ് കോളജ് ജില്ലയുടെ ചരിത്രപഠനത്തിന്‍റെ പ്രധാന ഭാഗവുമാകും. 

ചരിത്ര മ്യൂസിയം ഒരുക്കുന്നതിന് മുന്നോടിയായി നൃത്തം ചെയ്യുന്ന പെൺകുട്ടി എന്ന ശിൽപം കോളജിൽ നിർമിച്ചിരുന്നു. പുരാതന ഭാരതീയ സാംസ്‌കാരത്തിന്റെ പ്രതീകമാണ് ഈ ശിൽപം. 

ശിൽപത്തെ ഇടുക്കിയുടെ ഗോത്ര സാംസ്‌കാരവുമായി ചേർത്ത് പുനരാവിഷ്‌കരിച്ചരിച്ചത് നെടുങ്കണ്ടം ബിഎഡ് കോളജിലെ ശിൽപകലാ അധ്യാപകനായ അനൂപാണ്. 

കോളജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ, ശിൽപകലാ അധ്യാപകൻ അനൂപ് എന്നിവരുടെ നേതൃത്വത്തിൽ നാല് ദിവസം കൊണ്ടാണ് നിർമ്മാണം പൂർത്തിയാക്കിയത്.

ജലത്തിലും കരയിലും ആകാശത്തിലും കഴിയുന്ന വ്യത്യസ്ത ജീവികളുടെ  രൂപവങ്ങളും ഈ ശില്പനിര്‍മ്മാണത്തിലൂടെ പുനര്‍സൃഷ്ടിക്കപ്പെടുന്നു.

സിന്ധു നദീതടസംസ്കാരത്തിന്‍റെ ഭാഗമായ മോഹൻജദാരോയിൽ നിന്ന് 1926 -ല്‍ കണ്ടെത്തിയ ' ദ് ഡാൻസിങ് ഗേൾ' എന്ന പുരാതന ശിൽപത്തെ ഇടുക്കിയുടെ ഗോത്ര സംസ്കാരവുമായി യോജിപ്പിച്ചാണ് ശിൽപകല അധ്യാപകനായ ജി. അനൂപ് നൃത്തം ചെയ്യുന്ന പെൺകുട്ടി എന്ന ശില്പം പൂർത്തിയാക്കിയത്. 

Latest Videos

click me!