വാഴപ്പഴവും അടക്കയും നെല്ലും എന്ന് വേണ്ട, ഏതാണ്ടെല്ലാ ഫലവൃക്ഷങ്ങളിലും തത്തളെത്തും.
കനത്ത കൊക്ക് കൊണ്ട് പഴങ്ങളും മറ്റും പാതി കഴിച്ച് ഉപേക്ഷിച്ച് പോകുന്ന ഇവ കഴിച്ച് ബാക്കി വച്ച പഴങ്ങള്‍ വീണ്ടും കഴിക്കാറില്ല.
കൂട്ടം കൂടിയാണ് പൊതുവേ ഇവ സഞ്ചരിക്കുന്നതെങ്കിലും കൂട്ടം ചേര്‍ന്നല്ല താമസിക്കുന്നത്.
ഓരോ കുടുംബത്തിനും പ്രത്യേകം പ്രത്യേകം മരപ്പൊത്തുകളിലാണ് താമസം. നെല്ല് കതിരോടെ മുറിച്ച് പറന്നുയരുന്ന ഇവ മറ്റ് വൃക്ഷങ്ങളുടെ മുകളിലിരുന്നാണ് അവ ഭക്ഷിക്കുന്നത്.
വാഴപ്പഴം, അടയ്ക്ക, അത് പോലെ തന്നെ മറ്റ് ഫലങ്ങള്‍ എത്തിവയും കഴിക്കുന്ന ഇവ പിന്നീട് ഈ ഭക്ഷണത്തെ ഉപേക്ഷിക്കുകയാണ് പതിവ്.
കേരളത്തിന്‍റെ ഭൂമി ശാസ്ത്ര പ്രത്യേകതകള്‍ തത്തകളുടെ ജീവിതത്തിന് ഏറെ അനുയോജ്യമാണ്.
കേരളത്തിലെ ഏതാണ്ട് എല്ലാ ഗ്രാമനഗരങ്ങളിലും തത്തകളെ കാണാന്‍ കഴിയുന്നു.
സ്വാഭാവിക വാസസ്ഥലമെന്ന രീതിയില്‍ ഇവ തല പോയ തെങ്ങ്, കവുങ്ങ് അത് പോലെ തന്നെ മറ്റ് മരങ്ങളുടെ മുകളില്‍ ഉണ്ടാക്കിയ പൊത്തുകളിലാണ് സാധാരണയായി കൂടുകൂട്ടാറ്.
ലോകത്ത് ഇതുവരെ കണ്ടെത്തിയതില്‍ 86 ജനുസുകളിലായി 372 ഓളം തത്തകളാണുള്ളത്. തെക്കേ അമേരിക്ക, ആസ്ട്രേലിയ എന്നിവിടങ്ങളിലാണ് കൂടുതല്‍ വ്യത്യസ്തമായ തത്തകളുള്ളത്.
വെറും പത്ത് ഗ്രാം തൂക്കവും 8 സെന്‍റീ മീറ്റര്‍ നീളവുമുള്ള പിഗ്മി തത്തകള്‍ മുതല്‍ 4 കിലോഗ്രം തൂക്കവും ഒരു മീറ്റര്‍ നീളവുമുള്ള ഹയാസിന്ത് മക്കാവു തത്തകള്‍ വരെ വ്യത്യസ്ത ഇനം തത്തകളെ ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടുണ്ട്.
ഡിസംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളില്‍ കൂടുകെട്ടുന്ന ഇവ, വേനൽക്കാലത്താണ് സാധാരണയായി മുട്ടയിടുന്നത്.
6-20 മീറ്റർ വരെ ഉയരമുള്ള മരപ്പൊത്തുകളിലാണ് ഇവ കൂടുണ്ടാക്കുക. മരം കൊത്തിയുടെയും മറ്റും പഴയ കൂടുകളും ഇവ ഉപയോഗിക്കാറുണ്ട്.
മതിലിലും ചുമരുകളിലും ഉള്ള ദ്വാരങ്ങളും തത്തകൾ കൂടുകളായി ഉപയോഗിക്കും. മാളത്തിനുള്ളിൽ കൂടുണ്ടാക്കാതെ തന്നെ തത്തകൾ മുട്ടയിടും.
സാധാരണ നാല് വരെ മുട്ടകളിടുന്നു. മുട്ട വിരിഞ്ഞു വരുന്ന കുഞ്ഞുങ്ങൾക്ക് കാഴ്ചയുണ്ടാകില്ലെന്ന പ്രത്യേകതയുണ്ട്.
കുഞ്ഞുങ്ങളുടെ ശരീരത്തിൽ തൂവലുകളോ രോമങ്ങളോ കാണപ്പെടുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ കഴിയുന്നതോടെ ഇവയ്ക്ക് തൂവലുകള്‍ മുളയ്ക്കുന്നു.
തത്തകൾ അനുകരണ സാമർഥ്യം കൂടുതലുള്ള പക്ഷിയായതിനാൽ നിരന്തരം പരിശീലിപ്പിച്ചാൽ അക്ഷരസ്ഫുടതയോടെ സംസാരിക്കാൻ ഇവയ്ക്ക് കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
എന്നാല്‍, നാടന്‍ തത്തകളെ വീട്ടില്‍ വളര്‍ത്തുന്നത് നിയമ വിരുദ്ധമാണ്. വിദേശ തത്തകളെ വളര്‍ന്നുന്നതിന് അനുമതിയുണ്ട്. മെയ് 31 ലോക തത്ത ദിന (World Parrot Day)മായി ആചരിക്കുന്നു.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona