വലിയതുറ, കൊച്ചുതുറ സ്വദേശികളായ അക്ഷയും സജുവുമാണ് ക്രിസ്റ്റിൻ രാജിന് വേണ്ടി സ്കൂബാ ഡൈവിങ് നടത്താന്‍ തയ്യാറായത്. കൊച്ചിയിലുള്ള സ്കൂബാ കൊച്ചിൻ എന്ന ഏജൻസിയാണ് ഡൈവിംഗിനുള്ള ഉപകരണങ്ങൾ നൽകിയത്.
ഇന്നലെ പകല്‍ സ്കൂബാ ഡൈവിംഗ് ടീമം തിരച്ചിൽ നടത്തിയെങ്കിലും ക്രിസ്റ്റ്യന്‍ രാജിനെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ല.
മറൈൻ എൻഫോഴ്സ്മെന്‍റിന്‍റെയും കോസ്റ്റൽ പൊലീസിന്‍റെയും പക്കൽ സ്‌കൂബ ഡൈവിങ്ങിനുള്ള ഉപകരണങ്ങളില്ലെന്നാണ് ബന്ധപ്പെട്ട അധികാരികള്‍ പറയുന്നത്.
ആറ്റിങ്ങലിൽ നിന്നും ഒരു സ്കൂബാ ഡൈവിംഗ് ടീമിനെ അധികൃതർ എത്തിച്ചെങ്കിലും അവർക്ക് കടലിൽ ഡൈവ് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് അവർ മടങ്ങുകയാണുണ്ടായത്.
ഒടുവിൽ തീരദേശ ഗവേഷകനായ ഡോ. ജോൺസൻ ജമന്‍റ്, മര്യനാട് ഇടവക വികാരി ഫാ. സൈറസ് കളത്തിൽ എന്നിവരുടെ സംയുക്തശ്രമങ്ങൾക്ക് ശേഷമാണ് അക്ഷയും സഞ്ജുവും പെരുമാതുറയിൽ എത്തിയത്.
തീരദേശത്ത് തന്നെ സ്‌കൂബ ഡൈവിങ് പരിശീലനം ലഭിച്ച് ലൈസൻസ് കരസ്ഥമാക്കിയ നിരവധിപേരുണ്ടെങ്കിലും ഇതിനായുള്ള ഉപകരണങ്ങൾ ഇല്ലാത്തതാണ് ബുദ്ധിമുട്ട് നേരിടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച വെളുപ്പിനെ നാല് മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകുമ്പോഴാണ് വള്ളം ഹാർബറിനുള്ളിൽ തിരയിൽപ്പെട്ട് മറിഞ്ഞത്. ബോട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ രക്ഷപ്പെട്ടെങ്കിലും എഞ്ചിന്‍ ഓടിച്ചിരുന്ന ക്രിസ്റ്റിൻ രാജിനെ രക്ഷപ്പെടുത്താനായില്ല.
മുതലപ്പൊഴി ഹാർബറിന്‍റെ പുലിമുട്ടുകൾക്കുള്ളിൽ നടത്തുന്ന തിരച്ചിൽ വെള്ളത്തിനടിയിൽ കാഴ്ചക്കുറവിന്‍റെ പ്രശ്നമുള്ളതിനാൽ ഇന്നലെ വൈകീട്ട് തിരച്ചില്‍ താല്ക്കാലികമായി നിർത്തി വച്ചിരുന്നു. ഇന്ന് രാവിലെ മുതൽ വീണ്ടും തിരച്ചിൽ നടത്തും.
മുതലപ്പൊഴി ഹാര്‍ബറില്‍ ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് അത്യാധുനീക ഉപകരണങ്ങള്‍ എത്തിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയവര്‍ വിഴിഞ്ഞ് നിന്ന് ഉള്‍ക്കടലില്‍ ഒരു മൃതദേഹം കണ്ടെത്തായി വിവരം നല്‍കിയിരുന്നു. പ്രദേശത്തേക്ക് തിരിച്ചിലിനായി മത്സ്യബന്ധനത്തൊഴിലാളികള്‍ തിരിച്ചിട്ടുണ്ട്.കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona