കിണറ്റില്‍ വീണ പുള്ളിപ്പുലിയെ മയക്കുവെടി ഉപയോഗിക്കാതെ സാഹസികമായി രക്ഷപ്പെടുത്തി; ചിത്രങ്ങള്‍ കാണാം
First Published | Oct 7, 2022, 5:09 PM ISTഅടുത്തകാലത്തായി കേരളത്തില്‍ വന്യമൃഗ ശല്യം രൂക്ഷമായിരിക്കുകയാണ്. വനമേഖലയുമായി അടുത്ത് കിടക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലാണ് വന്യമൃഗശല്യം രൂക്ഷമായിരിക്കുന്നത്. ഇന്ന് പുലര്‍ച്ചെ വയനാട് ജില്ലയിലെ തവിഞ്ഞാല്‍ പഞ്ചായത്തിലെ പുതിയിടത്ത് ജോസിന്‍റെ വീട്ടിലെ കിണറ്റില്‍ പുലി വീണു. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ പുലിയെ രക്ഷപ്പെടുത്തി. നോര്‍ത്ത് വയനാടിലെ വെഗൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് സംഭവം. ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യമാറാമാന്‍ വി ആര്‍ രാഗേഷ്.