രാജാജി നഗറില്‍ നിന്ന് 'വൈറല്‍' വീഡിയോ എടുത്ത കുട്ടികള്‍ക്ക് സിനിമയിലേക്ക് ക്ഷണം

First Published | Jul 31, 2021, 12:28 PM IST

യൻ സിനിമയിലെ നൃത്തരംഗവും സ്റ്റണ്ടും പുനരാവിഷ്ക്കരിച്ച് വൈറലായ തിരുവനന്തപുരം രാജാജി നഗറിലെ കുട്ടികളെ സിനിമയിലെടുത്തു. കണ്ണൻ താരമക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന സിനിമയിലാണ് രാജാജി നഗറില്‍ നിന്നുള്ള കുട്ടികൾ അഭിനയിച്ചത്. അർജുനും നിക്കി ഗൽറാണിക്കുമൊപ്പമാണ് ഇവരുടെ സിനിമയിലെ അരങ്ങേറ്റം. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ കെ വി സന്തോഷ് കുമാര്‍. 

നടൻ സൂര്യയുടെ പിറന്നാൾ ദിനത്തിലാണ് തിരുവനന്തപുരം രാജാജി നഗറിലെ  ഈ കുട്ടികൾ അയൻ സിനിമയുടെ നൃത്തരംഗം പുനരാവിഷക്കരിച്ച് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. 

അവര്‍ ചെയ്ത സിനിമാ വീഡിയോയുടെ ക്യാമറയും എഡിറ്റിങ്ങും ഏറെ പ്രശംസിക്കപ്പെട്ടതിന് പിന്നാലെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമായി. 

Latest Videos


മൊബൈൽ ക്യാമറ ഉപയോഗിച്ച് കുട്ടികൾ തന്നെയാണ് ചിത്രീകരണവും എഡിറ്റിംഗും നടത്തിയത്. സൂര്യ അടക്കമുള്ള പ്രമുഖർ ഷെയർ ചെയ്തതോടെ സംഗതി സൂപ്പര്‍ ഹിറ്റ്. 

വിജയ്‍യുടെയും സൂര്യയുടെയും പിറന്നാളിനായിരുന്നു കുട്ടികള്‍ തങ്ങളുടെ ഇഷ്ട നായകന്മാരുടെ സിനിമകളില്‍ നിന്നുള്ള രംഗങ്ങള്‍ പുനരാവിഷ്ക്കരിച്ചത്. 

സിനിമയിൽ അഭിനയിക്കാനാണ് അടുത്ത ശ്രമമെന്ന് കുട്ടികൾ അന്നേ പറഞ്ഞിരുന്നു ഇത് ശ്രദ്ധയിൽ പെട്ട സംവിധായകൻ കണ്ണൻ താമരക്കുളം ഇവരെ തേടിയെത്തി. 

കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന 'വിരുന്ന്' എന്ന സിനിമയിൽ പതിനൊന്നംഗ സംഘത്തിന് വേഷവും നൽകി. കുട്ടിക്കാനത്ത് ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന സിനിമയാണ് വിരുന്ന്. 

സിനിമയിൽ നായിക നിക്കി ഗൽറാണിയെ തട്ടിക്കൊണ്ട് പോകുന്ന അജയ് വാസുദേവിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിലെ അംഗങ്ങളായാണ് ഇവർ ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. 

കുട്ടികളുടെ നൃത്തരംഗം കണ്ട് അത്ഭുതപ്പെട്ട നിക്കിയും സെറ്റിൽ ഇവർക്കൊപ്പം ചുവടുവച്ചു.

സിനിമയിൽ എഡിറ്റർ ആകണമെന്നതാണ് നൃത്തരംഗവും സ്റ്റണ്ടും എഡിറ്റ് ചെയ്ത എബിന്‍റെ ആഗ്രഹം. ഇതിന്‍റെ തുടക്കമായി എബിനെ ഈ സിനിമ എഡിറ്ററുടെ സഹായിയാക്കുകയും ചെയ്തു.

ചിത്രീകരണം പുരോഗമിക്കുന്ന വിരുന്ന് എന്ന ചിത്രത്തിന്‍റെ ലോക്കേഷനില്‍ നിന്ന്. 

ചിത്രീകരണം പുരോഗമിക്കുന്ന വിരുന്ന് എന്ന ചിത്രത്തിന്‍റെ ലോക്കേഷനില്‍ നിന്ന്. 

ചിത്രീകരണം പുരോഗമിക്കുന്ന വിരുന്ന് എന്ന ചിത്രത്തിന്‍റെ ലോക്കേഷനില്‍ നിന്ന്. 

ചിത്രീകരണം പുരോഗമിക്കുന്ന വിരുന്ന് എന്ന ചിത്രത്തിന്‍റെ ലോക്കേഷനില്‍ നിന്ന്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!