കനത്ത മഴ: മലപ്പുറത്ത് കിണര്‍ ഇടിഞ്ഞ് താഴ്ന്നു, മരങ്ങള്‍ കടപുഴകി, വ്യാപക നാശം
First Published | Jul 16, 2022, 12:40 PM ISTമൂന്ന് ദിവസമായി കനത്ത മഴ തുടരുന്ന മലപ്പുറത്ത് (Malappuram) പരക്കെ നാശനഷ്ടം. വിവിധ ഇടങ്ങളില്‍ ഇന്നലെ ശക്തമായ മഴ പെയ്തതോടെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര, തീരദേശ മേഖലകളിലടക്കം വലിയ തോതില്‍ മഴ പെയ്തു. കാളികാവ്, കൊണ്ടോട്ടി ബ്ലോക്കുകളില്‍ മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറി. മലപ്പുറം വലിയതോട് കരകവിഞ്ഞ് മേല്‍മുറി, മച്ചിങ്ങല്‍ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തിരൂരങ്ങാടി നഗരസഭ ഡിവിഷന്‍ 23 കെ സി റോഡില്‍ മഴയില്‍ വീടിന് മുകളിലേക്ക് മതില്‍ തകര്‍ന്ന് വീണു.