നീന്തല്‍ പഠനത്തിനിടെ അച്ഛന്‍റെയും മകന്‍റെയും മുങ്ങി മരണം; കണ്ണീരിലായി പന്നിയോട്ട് ഗ്രാമം
First Published | Jun 29, 2022, 12:06 PM ISTനീന്തൽ (Swim)പഠിപ്പിക്കുന്നതിനിടെ അച്ഛന്‍റെയും മകന്‍റെയും ദാരുണ മരണം നാടിനെ ദുഃഖത്തിലാഴ്ത്തി. മകന്‍ നീന്തൽ പഠിപ്പിക്കവേ മുങ്ങിത്താഴുന്നത് കണ്ട അച്ഛന്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മുങ്ങുകയായിരുന്നെന്നാണ് പ്രഥമിക വിവരം. കണ്ണൂര്‍ ജില്ലയിലെ ഏച്ചൂർ സ്വദേശി പി പി ഷാജിയും(50) മകൻ ജോതിരാദിത്യയു(15) മാണ് മരിച്ചത്. ഏച്ചൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് പി പി ഷാജി. ചിത്രങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ വിപിന്‍ മുരളി.