കേരളത്തിലെ ഏറ്റവും പ്രക്തനമായ ആദിവാസി ഗോത്രങ്ങളുള്ള ജില്ലയാണ് വയനാട്. വയനാട് ജില്ല, തമിഴ്നാടും കര്‍ണ്ണാടകവുമായി അതിര്‍ത്തി പങ്കിടുന്നത് കാരണം മഹാമാരിയുടെ വ്യാപനകാലത്ത് ഏറെ കരുതലോടെ ആദിവാസി സമൂഹത്തെ സംരക്ഷിക്കേണ്ടതുണ്ട്.
ആദിവാസി ഊരുകളിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും കൊവിഡ് രോഗ സ്ഥിരീകരണത്തിനും അതുവഴി ആദിവാസി ജനവിഭാഗങ്ങളുടെ സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാണ് 'ഊരു രക്ഷ' എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചത്.
കൊവിഡ് മഹാമാരി സംസ്ഥാനത്ത് ശക്തി പ്രാപിക്കുന്നതിന് മുന്നേ, വയനാട്ടിലെ ആദിവാസി ഊരുകളില്‍ ഷിഗല്ലയും കുരങ്ങു പനിയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിന് തൊട്ട് പിന്നാലെയാണ് കൊവിഡിന്‍റെ രണ്ടാം തരംഗമുണ്ടായത്. വിവിധ രോഗങ്ങളില്‍ നിന്ന് ആദിവാസി വിഭാഗങ്ങളെ സുരക്ഷിതമാക്കുന്നതിനാണ് രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ച്.
ജില്ലയിലെ മുഴുവന്‍ ആദിവാസി കോളനികളിലും കോവിഡ് നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തും. ആവശ്യമുള്ളവര്‍ക്ക് പ്രതിരോധ മരുന്ന് വിതരണം ചെയ്യും. ഇതിനോപ്പം തിരുനെല്ലിയില്‍ കുരങ്ങുപനിയിലും നൂല്‍പ്പുഴയില്‍ ഷിഗലയിലും പ്രത്യേക ശ്രദ്ധ പതിപ്പിക്കുമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
ഒരു മാസത്തിനുള്ളില്‍ വയനാട്ടിലെ ആദിവാസികോളനികളിലുള്ളവരെ മുന്ന് രോഗങ്ങളില്‍ നിന്നും അകറ്റുകയാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ ആദിവാസികളില്‍ കോവിഡ് കാര്യമായി പിടികൂടിയില്ലെങ്കിലും ഇത്തവണ സ്ഥതി അതാകില്ലെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍.
അതുകോണ്ട് തന്നെ രോഗ വ്യാപനമുണ്ടാകാതിരിക്കാനുള്ള പ്രവര്‍ത്തനങ്ങളെല്ലാം ആതീവ ജാഗ്രതയിലാണ് നടത്തുന്നത്. കുരങ്ങുപനി സ്ഥിരീകരിച്ച തിരുനെല്ലിയിലും ഷിഗല്ല കണ്ടെത്തിയ നൂല്‍പുഴയിലും രോഗം നിയന്ത്രണ വിധേയമെന്നാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നല്‍കുന്ന വിവരം. പട്ടികവര്‍ഗ്ഗവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി ആദിവാസി മേഖലകളില്‍ പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്.