കൊവിഡ്; സമാന്തര വിദ്യാലയങ്ങളെ സംരക്ഷിക്കാന്‍ നടപടി വേണമെന്നാവശ്യം
First Published | Jun 28, 2021, 2:28 PM IST
ജീവിതത്തില്‍ പരാജയപ്പെട്ടിടത്ത് നിന്ന് വിജയത്തിലേക്ക് നടന്ന് കയറിയ നിരവധി പേരുടെ കഥകള്‍ നമ്മുക്കുചുറ്റുമുണ്ട്. അത്തരം കഥകളിലധികവും തുടങ്ങുന്നത് ഇങ്ങനെയാകും ' ഫീസടയ്ക്കാന്‍ പണിമില്ലായിരുന്നു. അല്ലെങ്കില്‍, പത്താം ക്ലാസ് പരീക്ഷ തോറ്റു' എന്നിങ്ങനെയാകും. പക്ഷേ, പിന്നീടങ്ങോട്ട് പോരാടി ജീവിത വിജയം നേടിയെന്നിടത്ത് ആ ജീവിത കഥ വിജയിച്ച കഥയാകുന്നു. അതിനിടെയില്‍ നാം സൌകര്യപൂര്‍വ്വം മറക്കുന്നൊരു കൂട്ടരുണ്ട്. അവരാണ് സമാന്തര അധ്യാപകര്‍ അഥവാ ടൂഷന്‍ സെന്‍റര്‍ അധ്യാപകര്‍. അവരുടെ നിരന്തരമായ ഇടപെടില്ലായിരുന്നെങ്കില്‍ പരാജയപ്പെട്ടര്‍ ഒരുപക്ഷേ ഒരിക്കലും തിരിച്ച് വന്നെന്നിരിക്കില്ല. പക്ഷേ, പരാജയത്തിന്‍റെ നിസഹായതയില്‍ നിന്ന് അനേകം കുട്ടികളെ ജീവിതത്തിന്‍റെ വെളിച്ചത്തിലേക്ക് കൈ പിടിച്ചുയര്‍ത്തിയ ആ ട്യൂഷന്‍ അധ്യാപകരിന്ന് സ്വന്തം ജീവിതത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.
കടയ്ക്കല്‍ മുക്കുന്നം ഗ്രാമത്തിലെ സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും അല്ലാത്ത കുട്ടികള്‍ക്കും കഴിഞ്ഞ 35 വര്‍ഷമായി അക്ഷരം പറഞ്ഞ് കൊടുത്തിരുന്ന സ്ഥാപനമാണ് മഹാത്മ എഡ്യൂക്കേഷന്‍ സെന്‍റര്‍. നാടകങ്ങള്‍ക്കും സിനിമയ്ക്കും സെറ്റുകളൊരുക്കിയിരുന്ന ഷാജി രത്നമാണ് ഈ സ്ഥാപനം ആരംഭിച്ചത്. പിന്നീട് അദ്ദേഹം പിന്മാറിയെങ്കിലും പലരാല്‍ കൈമറിഞ്ഞ് ഇന്ന് സ്ഥാപനം നടത്തികൊണ്ട് പോകുന്നത് വിപിനാണ്. കേരളത്തില്‍ ഇന്ന് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന്‍റെ ശക്തിയും ഭൌര്‍ബല്യത്തെയും കുറിച്ചുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ നടക്കുകയാണ്. അതിനിടെ വിദ്യാലയങ്ങളില്‍ നിന്ന് പുറത്ത് പോയവരെ വീണ്ടും അക്ഷരങ്ങളിലേക്കും അറിവിലേക്കും തിരിച്ച് കൊണ്ട് വന്ന ഇത്തരം സ്ഥാപനങ്ങളെ നമ്മള്‍ സൌകര്യ പൂര്‍വ്വം മറക്കുന്നു. ചിത്രങ്ങള്‍: അരുണ്‍ കടയ്ക്കല്‍. തയ്യാറാക്കിയത്: കെ ജി ബാലു.