കൊവിഡ് കാലത്ത് ഗൾഫിൽ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാൻ നടത്തിയ നിയമ പോരാട്ടത്തിലൂടെയാണ് ആതിരയും നിതിനും വാര്‍ത്തകളിൽ ഇടം നേടുന്നത്.
undefined
തനിക്ക് ലഭിച്ച ടിക്കറ്റ് മറ്റൊരു പ്രവാസിക്ക് നല്‍കിയ നിതിന്‍ ആദ്യ വിമാനത്തിൽ തന്നെ ആതിര നാട്ടിലെത്തിച്ചു. അതിനിടെയാണ് നിതിന്‍റെ അപ്രതീക്ഷിത വിയോഗ വാര്‍ത്ത എത്തുന്നത്.
undefined
നിതിന്‍റെ മരണം അറിയിക്കാതെയാണ് ആതിരയെ ആശുപത്രിയിലാക്കിയത്. ഇന്നലെ ഉച്ചയ്ക്ക് ആതിര പെൺകുഞ്ഞിന് ജൻമം നൽകുമ്പോള്‍ പുറത്ത് നടക്കുന്ന വാര്‍ത്തകൾ അറിയാക്കാതെ ബന്ധുക്കളും ആശുപത്രി അധികൃതരും കരുതലെടുത്തിരുന്നു.
undefined
രക്തസമ്മര്‍ദ്ദം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഫോണോ, ടിവിയോ, വാര്‍ത്തകള്‍ അറിയാനുള്ള മറ്റ് സാധ്യതകളും ഒഴിവാക്കിയാണ് ബന്ധുക്കൾ ആതിരയെ സംരക്ഷിച്ചത്.
undefined
പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവിൽ എത്തിയാണ് നിതിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്.
undefined
ആദ്യം ജീവനില്ലാതെ നിതിനെ കാണേണ്ടെന്ന് പറഞ്ഞ ആതിര പിന്നീട് ഒരു നോക്ക് കണ്ടാൽ മതിയെന്ന് അറിയിച്ചു.
undefined
ഇതനുസരിച്ചാണ് ആശുപത്രിക്ക് സമീപം അവസാന കൂടിക്കാഴ്ച്ചക്കുള്ള സൗകര്യം ഒരുക്കിയത്.
undefined
വീൽചെയറിൽ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കി.
undefined
തന്‍റെ പ്രിയപ്പെട്ടവന് ആതിര അന്ത്യ ചുംബനം നല്‍കിയപ്പോള്‍ ആശുപത്രിയില്‍ ഏറെ വൈകാരികമായ രംഗങ്ങള്‍ക്ക് സാക്ഷിയായി.
undefined
ഇന്ന് രാവിലെയാണ് നിതിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്.
undefined
ആദ്യം ആതിരയെ കാണിക്കാൻ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നാട്ടിലും വീട്ടിലും ഏറെ പ്രിയപ്പെട്ടവനായിരുന്നു നിതിൻ.
undefined
ആതിരയുടെ പ്രസവത്തിന് നാട്ടിലെത്തുമെന്ന് ബന്ധുക്കളോടും സുഹൃത്തുക്കളോടും എല്ലാം നിതിൻ പറഞ്ഞിരുന്നു. നാട്ടില്‍ എല്ലാകാര്യത്തിനും സജീവമായി ഇടപെട്ടിരുന്ന നിതിന്‍റെപെട്ടെന്നുണ്ടായവിയോഗ വാര്‍ത്ത നാടിന് തന്നെ ഞെട്ടലുണ്ടാക്കി.
undefined
ഒട്ടേറെ പേരാണ് പേരാമ്പ്രയിലെ വീടിന് പരിസരത്ത് രാവിലെ മുതൽ എത്തിയിരുന്നത്.
undefined
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് നിധിന്‍റെ ബന്ധുക്കള്‍ തന്നെയാണ് മൃതദ്ദേഹം ചിതയിലേക്ക് എടുത്തത്.
undefined