Wedding Photos :ശ്രദ്ധേയമായി അങ്കിത ലോഖാണ്ഡെയുടെ വിവാഹ ചിത്രങ്ങള്‍...

First Published | Dec 3, 2021, 10:43 PM IST

ബോളിവുഡില്‍ പോയ വര്‍ഷങ്ങളില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടൊരു സംഭവമായിരുന്നു നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ മരണം. സുശാന്തിന്റെ വിയോഗത്തിന് പിന്നാലെ വിവാദങ്ങള്‍ വ്യാപകമായതോടെ മുന്‍ കാമുകി അങ്കിത ലോഖാണ്ഡെയും ചര്‍ച്ചകളില്‍ നിറഞ്ഞുനിന്നു. ഇപ്പോഴിതാ അങ്കിതയുടെ വിവാഹചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്

2009ല്‍ സംപ്രേഷണം ആരംഭിച്ച 'പവിത്ര് രിഷ്ത' എന്ന സീരിയലിലൂടെയാണ് അങ്കിത അഭിനയരംഗത്തേക്ക് കടക്കുന്നത്. ഇതേ സീരിയലില്‍ അങ്കിതയുടെ നായകനായാണ് സുശാന്തിന്റെയും അരങ്ങേറ്റം.

ആറ് വര്‍ഷം പ്രണയിച്ച ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് മുംബൈ ടൈഗേഴ്‌സിന്റെ സഹ ഉടമയായ വിക്കി ജെയിനുമായി അങ്കിത പ്രണയത്തിലായി.
 


സുശാന്തിന്റെ മരണത്തില്‍ അങ്കിത മാനസികമായി തകര്‍ന്നതായി അങ്കിതയുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പിന്നീട് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും സുശാന്തിന് വേണ്ടി അങ്കിത ഏറെ വാദിച്ചിരുന്നു. 

വിക്കിയുമായുള്ള പ്രണയം ജീവിതത്തില്‍ തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന നിലയിലാണ് അങ്കിത വിശേഷിപ്പിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ പരസ്യമായി തന്റെ പ്രണയബന്ധത്തെ കുറിച്ച് പങ്കുവയ്ക്കാനും അങ്കിതയ്ക്ക് മടിയുണ്ടായിരുന്നില്ല.
 

ഇപ്പോഴിതാ ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്. ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ വിവാഹചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

പരമ്പരാഗത രീതിയില്‍ ആചാരങ്ങള്‍ അനുസരിച്ചായിരുന്നു ഇരുവരുടെയും വിവാഹം. അധികം ആഡംബരമില്ലാതെയാണ് ഇരുവരും വിവാഹദിനത്തില്‍ ഒരുങ്ങിയിരിക്കുന്നത്. എന്തായാലും വിവാദങ്ങളിലൂടെ പ്രശസ്തയായ അങ്കിതയുടെ മാംഗല്യത്തിനും വലിയ ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്. 

Latest Videos

click me!