മഞ്ഞയിൽ തിളങ്ങി റിമ; ചിത്രങ്ങൾ കാണാം

First Published | Jul 11, 2021, 10:40 PM IST

സോഷ്യൽ മീഡിയയിൽ സജീവമാണ് റിമ കല്ലിങ്കൽ. റിമ പങ്കുവച്ച ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്.

മഞ്ഞനിറത്തിലുള്ള മനോഹരമായ ഗൗൺ ധരിച്ച് നില്‍ക്കുന്ന റിമയുടെ ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.
മഞ്ഞ നൂലിഴകള്‍ കൊണ്ട് തീര്‍ത്ത ഗൗണാണ് റിമ ധരിച്ചിരിക്കുന്നത്. പിങ്ക് നിറത്തിലുള്ള ടാസലുകള്‍ കൊണ്ട് തീര്‍ത്ത ഹെഡ് ബാന്‍ഡും അണിഞ്ഞിട്ടുണ്ട്.

നൃത്തം ചെയ്യുന്ന പോസിലാണ് ചിത്രങ്ങള്‍. ആഭരണങ്ങളൊന്നും തന്നെ താരം അണിഞ്ഞിട്ടില്ല. നിരവധി പേര്‍ താരത്തിന്റെ ലുക്കിന് പ്രശംസിച്ച് കമന്റുകൾ നൽകിയിട്ടുണ്ട്.
ശ്യാമപ്രസാദിന്‍റെ ‘ഋതു’വിലൂടെ തുടക്കം കുറിച്ച് മലയാളസിനിമയിലെ ശക്തമായ സാന്നിധ്യമായി മാറിയ അഭിനേത്രിയാണ് റിമ.
അഭിനേത്രി, നര്‍ത്തകി, നിര്‍മ്മാതാവ് എന്ന നിലകളിലും തന്റെ പേര് അടയാളപ്പെടുത്താൻ റിമയ്ക്ക് ആയിട്ടുണ്ട്.

Latest Videos

click me!