മുടിക്ക് ചേര്‍ന്ന നല്ലൊരു പ്രകൃതിദത്ത കണ്ടീഷണറാണ് കറ്റാര്‍വാഴ. ഒപ്പം മുടിയുടെ തിളക്കത്തിനും കറ്റാര്‍വാഴ ഗുണകരമാണ്. കറ്റാര്‍വാഴ മുടിക്ക് ആവശ്യമായ ഈർപ്പം പകരുന്നു. ഇത് മുടി കൊഴിച്ചിൽ തടയുന്നു.
താരൻ കൂടാതെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് ഉണ്ടാകുന്ന ചൊറിച്ചില്‍ മാറാനും കറ്റാർവാഴ സഹായിക്കും.
കറ്റാർവാഴയില്‍ പ്രോട്ടിയോലിറ്റിക് എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി പൊട്ടുന്നതും കൊഴിയുന്നതും കുറയ്ക്കാൻ സാഹായിക്കും.
ശിരോചർമ്മത്തിന് പോഷകം നൽകുന്ന എൻസൈമുകളുടെ സാന്നിധ്യം കൊണ്ടുതന്നെ കറ്റാർവാഴ മുടിയുടെ വളർച്ചയ്ക്കും സഹായകരമാകും.
കറ്റാര്‍വാഴ എങ്ങനെ ഉപയോഗിക്കാം?പല രീതിയിൽ കറ്റാര്‍വാഴ തലയില്‍ ഉപയോഗിക്കാനാവും. ഒരു കപ്പ് കറ്റാര്‍വാഴ ജെല്ലില്‍ വെളിച്ചെണ്ണയോ ആവണക്കെണ്ണയോ ചേര്‍ത്ത് ശിരോചര്‍മത്തിലും മുടിയിലും പുരട്ടി മസാജ് ചെയ്യാം. കൂടാതെ കറ്റാര്‍വാഴയോടൊപ്പം ടീ ട്രീ ഓയില്‍ ചേര്‍ത്തുംതലയില്‍ പുരട്ടാം.
മറ്റൊരു രീതി ഇങ്ങനെ: ഒരു സ്പ്രേ കുപ്പിയിൽ ഒരു കപ്പ് വെള്ളം, ആവശ്യത്തിന് കറ്റാര്‍വാഴ ജെൽ എന്നിവ ചേര്‍ക്കാം. ശേഷം നന്നായി കുലുക്കി യോജിപ്പിക്കുക. മുടി കഴുകിയ ശേഷം വേരുകൾ മുതൽ അറ്റം വരെ മിതമായ അളവിൽ ഈ മിശ്രിതം പുരട്ടാം.