വിവാഹശേഷം സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നവ്യ നായർ സജീവമാണ്. ഇപ്പോഴിയതാ നവ്യയുടെ സാരിയിൽ സ്റ്റൈലിഷ് ലുക്കിലുളള പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു.
ഇൻസ്റ്റഗ്രാമിലാണ് നവ്യ സാരിയിലുളള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. സാരിയിൽ നവ്യയെ കാണാൻ വളരെ മനോഹരിയായിട്ടുണ്ടെന്ന് ചിലർ കമന്റ് ചെയ്തിട്ടുണ്ട്.
നവ്യ തന്റെ കുടുംബ വിശേഷങ്ങളും പുതിയ ഫോട്ടോകളുമൊക്കെ ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.
ഓഫ് വൈറ്റ് സാരിയിലുള്ള ചിത്രങ്ങൾ അടുത്തിടെയാണ് നവ്യ സോഷ്യൽ മീഡിയിൽ പങ്കുവച്ചത്. സിംപിള്‍ മേക്കപ്പാണ് നവ്യ ചെയ്തിരുന്നത്. തലയില്‍ മുല്ലപ്പൂവും താരം ചൂടിയിട്ടുണ്ടായിരുന്നു.
നീണ്ടൊരു ഇടവേളയ്ക്കുശേഷം വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കു മടങ്ങിയെത്താൻ ഒരുങ്ങുകയാണ് നവ്യ.