Christmas Photoshoot : വൈറ്റ് ആന്‍ഡ് റെഡ്; ക്രിസ്മസ് ഔട്ട്ഫിറ്റില്‍ തിളങ്ങി മുക്ത; ചിത്രങ്ങള്‍

First Published | Dec 25, 2021, 10:33 AM IST

മലയാളത്തിൽ മാത്രമല്ല തമിഴിലും നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്ത താരമാണ് നടി മുക്ത. സിനിമയിൽ സജീവമല്ലെങ്കിലും ടെലിവിഷൻ സീരിയലുകളിൽ താരം ഇപ്പോഴും അഭിനയിക്കുന്നുണ്ട്. 

സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ മുക്ത തന്‍റെ ഓരോ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മുക്തയുടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് ഹിറ്റാകുന്നത്. 

ക്രിസ്മസ് സ്പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണിത്. മുക്ത തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.


 വൈറ്റ് ആന്‍ഡ് റെഡ് ക്രിസ്മസ് സ്പെഷ്യല്‍ ഔട്ട്ഫിറ്റിലാണ് താരം തിളങ്ങിയത്. വെള്ള നിറത്തിലുള്ള ഫുള്‍ സ്ലീവ് ടോപ്പിനൊപ്പം ചുവപ്പ് നിറത്തിലുള്ള സ്കര്‍ട്ടാണ് താരം ധരിച്ചിരിക്കുന്നത്. 

അവസാന നിമിഷമാണ് ഇങ്ങനെയൊരു ഔട്ട്ഫിറ്റിനെ കുറിച്ച് പ്ലാന്‍ ചെയ്തതെന്നും മുക്ത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 
 

കുടുംബത്തോളമൊപ്പമുള്ള ചിത്രങ്ങളും മുക്ത പങ്കുവച്ചിട്ടുണ്ട്. ചുവപ്പ് നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചും താരം ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. 

Latest Videos

click me!