Malaika Arora : മനോഹരമായ ഡ്രസ്സില്‍ ഹോട്ട് ലുക്കിൽ മലൈക അറോറ; ചിത്രങ്ങൾ

First Published | Dec 24, 2021, 4:00 PM IST

ഫിറ്റ്നസിലും ഫാഷനിലും (fashion)  ബോളിവുഡ് നടി മലൈക അറോറയെ (Malaika Arora) തോല്‍പ്പിക്കാന്‍ ആര്‍ക്കുമാകില്ല. 48കാരിയായ മലൈക സോഷ്യല്‍ മീഡിയയിലും (Social media) വളരെ അധികം സജ്ജീവമാണ്. 
 

മലൈകയുടെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. ഇപ്പോഴിതാ മലൈകയുടെ ഏറ്റവും പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറലാകുന്നത്.

ഒരു പിങ്ക് സാറ്റിൻ ഡ്രസ്സിലാണ് മലൈക ഇത്തവണ തിളങ്ങുന്നത്. ബ്രിട്ടിഷ് ലക്ഷ്വറി ഫാഷന്‍ ബ്രാൻഡായ ഹൗസ് ഓഫ് സിബിയിൽ നിന്നുള്ളതാണ് മലൈകയുടെ ഈ വസ്ത്രം. 


പ്ലെൻജിങ് നെക്‌ലൈനോടു കൂടിയ സ്ട്രാപി ഡ്രസ്സ് ആണിത്. ഫ്ലീറ്റുകള്‍ ആണ് ഡ്രസ്സിന്‍റെ പ്രത്യേകത. ഹൈ സ്ലിറ്റ് മലൈകയെ കൂടുതല്‍ മനോഹരിയാക്കി. 

ഏകദേശം 17000 രൂപയാണ് ഈ ഡ്രസ്സിന്റെ വില. തന്യ ഗാർവിയാണ് താരത്തെ സ്റ്റൈൽ ചെയ്തത്. ചിത്രങ്ങള്‍ മലൈക തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഈ ചിത്രത്തില്‍ താരം കൂടുതല്‍ ഹോട്ടായിരിക്കുന്നു എന്നാണ് ആരാധകരുടെ കമന്‍റ്. 

ഇതുപോലെ തന്നെ, ഗോൾഡ് മിനി ഡ്രസ്സിലുള്ള ചിത്രങ്ങളും മലൈക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. നോർവീജിയയിൽ നിന്നുള്ള ഫാഷൻ ഡിസൈനര്‍ പീറ്റർ ദൻഡാസ് ആണ് വസ്ത്രം ഡിസൈൻ ചെയ്തത്. 

Latest Videos

click me!