Alia Bhatt : സബ്യസാചിയുടെ ലെഹങ്കയില്‍ സുന്ദരിയായി ആലിയ ഭട്ട്; ചിത്രങ്ങള്‍

First Published | Dec 23, 2021, 10:35 PM IST

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ആലിയ ഭട്ട് (Alia Bhatt). സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയുമൊക്കെ ആലിയ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ആലിയയുടെ ഫാഷന്‍ സെന്‍സിനെ കുറിച്ചും ആരാധകര്‍ക്ക് നല്ല അഭിപ്രായമാണ്. താരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും ആരാധകര്‍ ആഘോഷമാക്കാറുമുണ്ട്. 

ഇപ്പോഴിതാ അത്തരത്തില്‍ ആലിയയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളും സൈബര്‍ ലോകത്ത് ശ്രദ്ധ നേടിയിരിക്കുകയാണ്. 
 


സെലിബ്രിറ്റി ഡിസൈനറായ സബ്യസാചി മുഖര്‍ജിയുടെ ലെഹങ്കയില്‍ ആണ് ഇത്തവണ താരം തിളങ്ങുന്നത്. സ്വര്‍ണനിറമുള്ള ഗോള്‍ഡന്‍ സില്‍ക്ക് വെല്‍വെറ്റ് ലെഹങ്കയാണ് ആലിയക്കായി സബ്യസാചി ഡിസൈന്‍ ചെയ്തത്. 

സീക്വന്‍സ് വര്‍ക്കുകളും എംബ്രോയ്ഡറിയും കൊണ്ട് മനോഹരമാണ് ലെഹങ്ക. ലെഹങ്കയുടെ ബോഡറുകളിലും എംബ്രോയ്ഡറി വര്‍ക്ക് ചെയ്തിട്ടുണ്ട്. 
 

സ്ലീവ് ലെസ് വെല്‍വെറ്റ് ബ്ലൗസാണ് പെയര്‍ ചെയ്തിരിക്കുന്നത്. ഹെവി വെല്‍വെറ്റ് ദുപ്പട്ടയാണ് ഇതിനൊപ്പം താരം ധരിച്ചിരിക്കുന്നത്. സബ്യസാചിയുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലും ചിത്രം പങ്കുവച്ചിട്ടുണ്ട്. 

Latest Videos

click me!