വണ്ണം കുറയ്ക്കണോ? രാവിലെ ഈ നാല് കാര്യങ്ങള്‍ ചെയ്യൂ...

First Published | Nov 8, 2020, 10:34 PM IST

അമിത വണ്ണം പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുമെന്ന് എല്ലാവര്‍ക്കും അറിയാം.  വണ്ണം കുറയ്ക്കാന്‍ ഒരു ഡയറ്റീഷന്റെ സഹായത്തോടെ കൃത്യമായ ഡയറ്റും വ്യായാമവും ചെയ്യേണ്ടതുണ്ട്.  

അമിതഭാരം കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ പ്രധാനം ഭക്ഷണം തന്നെയാണ്. നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കാം. മധുരം, എണ്ണയില്‍ വറുത്തതുമായ ഭക്ഷണങ്ങള്‍ഒഴിവാക്കുക. വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
undefined
ഒന്ന്...പ്രഭാത ഭക്ഷണം നന്നായി കഴിക്കുക. പ്രോട്ടീൻ, ഫൈബർ എന്നിവ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ രാവിലെ കഴിക്കാന്‍ ശ്രദ്ധിക്കണം. മുട്ട, പഴങ്ങൾ, നട്സ്, ഓട്സ്, തുടങ്ങിയവയൊക്കെ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.
undefined

Latest Videos


രണ്ട്...രാവിലെ വെറും വയറ്റില്‍ ചെറുചൂടു വെള്ളം കുടിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. ചെറുചൂടു വെള്ളത്തില്‍ നാരങ്ങാനീരും തേനും ചേർത്ത് കുടിക്കുന്നതും ഗുണം ചെയ്യും. വെള്ളം കുടിക്കുന്നത് വിശപ്പിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യം സംരക്ഷിക്കുന്നതിനും സഹായിക്കും.
undefined
മൂന്ന്...രാവിലെ കുറച്ച് സൂര്യപ്രകാശം ഏല്‍ക്കുന്നത് നല്ലതാണ്. വണ്ണം കുറയ്ക്കാന്‍ ഇത് സഹായിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.
undefined
നാല്...വ്യായാമം ഇല്ലാതെ എങ്ങനെ വണ്ണം കുറയും? ദിവസവും രാവിലെ 30-45 മിനിറ്റ് നടക്കുകയോ ജോഗിങിന് പോവുകയോ ചെയ്യുന്നത് ശരീരഭാരം നിയന്ത്രിക്കാനും മികച്ച ആരോഗ്യം ലഭിക്കാനും സഹായിക്കും.
undefined
click me!