Shadows restaurant : സോംബി, വാംപയർ ഇവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാം; ചിത്രങ്ങൾ

First Published | Feb 1, 2022, 10:09 AM IST

പ്രേതങ്ങൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കാൻ ആ​ഗ്രഹമുണ്ടോ? എങ്കിൽ ഇതാ അങ്ങനെയൊരു സ്ഥലമുണ്ട്...റിയാദിലെ ഷാഡോസ് റെസ്റ്റൊറന്റിൽ പോയാൽ പേടിപ്പിക്കുന്ന ചില ഭീകര രൂപങ്ങളെ കാണാം. തലയോട്ടി, അസ്ഥികൂടം, സോംബി, വാംപയർ, രക്തത്തിൽ കുളിച്ച മറ്റ് ഭീകരരൂപങ്ങൾ ഇവയെല്ലാം ഈ റെസ്റ്റോറന്റിലുണ്ട്.ഭക്ഷണം കഴിക്കുന്നതിനിടെ സോംബിയകൾ ഇടയ്ക്കിടെ ഭയപ്പെടുത്തുമെന്ന് ഹോട്ടൽ അധികൃതർ പറയുന്നു. 

ഈ ഭീകരരൂപികളോടൊപ്പം നിങ്ങൾക്ക് ഭക്ഷണം കഴിക്കാമെന്നാണ് ഹോട്ടൽ അധികൃതർ പറയുന്നത്. വിവിധ അസ്ഥികൂട രൂപങ്ങൾ ഹോട്ടലിൽ പലയിടത്തായി സ്ഥാപിച്ചിട്ടുണ്ട്. 

റെസ്റ്റൊറന്റിലെ ജോലിക്കാർ സോംബി, വാംപയർ (രക്തരക്ഷസ്സ്) വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ഭക്ഷണം കഴിക്കുന്നവരെ ഇവർ ഇടയ്ക്കിടയ്ക്ക് വന്ന് ഭയപ്പെടുത്തുമെന്ന് അധികൃതർ പറയുന്നു.


'ഞാൻ ഇവിടെ വന്നത് ആസ്വദിക്കാനും ചിരിക്കാനുമാണ്. എന്നാൽ ഇവിടെ എത്തിയപ്പോൾ ഭയപ്പെട്ടുപോയി..'-  ഭക്ഷണം കഴിക്കാനെത്തിയ നോറ അൽ-അസാദ് എഎഫ്‌പിയോട് പറഞ്ഞു. 

ഇവിടെ എത്തിയപ്പോൾ വിശപ്പിലാതായെന്ന് 26 വയസ്സുകാരി പറഞ്ഞു. എനിക്ക് പൊതുവെ ഹൊറർ ഇഷ്ടമാണ്. അന്തരീക്ഷം മികച്ചതും വളരെ രസകരവുമായി തോന്നിയെന്ന് മറ്റൊരാൾ പറഞ്ഞു. 

ഞങ്ങൾ എപ്പോഴും റിയാദിൽ പുതിയതും ആവേശകരവുമായ കാര്യങ്ങൾക്കായി തിരയുകയാണെന്ന് കുടുംബത്തോടൊപ്പം ഭക്ഷണം കഴിക്കാനെത്തിയ 45 കാരൻ പറഞ്ഞു.
 

പുതുതലമുറയെ സൗദിയിലേക്ക് കൂടുതൽ ആകർഷിക്കുന്നതിനും വിനോദ സഞ്ചാരം വളർത്തുന്നതിനുമായി സൗദി ഭരണകൂടം നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി നിരവധി ഹോട്ടലുകളും മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളും നിരവധി പദ്ധതികളാണ് തങ്ങളുടെ സ്ഥാപനങ്ങളിൽ ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാ​ഗമായാണ് റിയാദിലെ ഷാഡോസ് റെസ്റ്റൊറന്റിലെ പ്രേതാത്മക്കളൊടൊപ്പമുള്ള ഭക്ഷണം എന്ന ആശയം കൊണ്ട് വന്നത്.

Latest Videos

click me!