സഹോദരിയുടെ വിവാഹത്തിന് അനാര്‍ക്കലിയില്‍ തിളങ്ങി സോനം കപൂര്‍; ചിത്രങ്ങള്‍

First Published | Aug 15, 2021, 3:30 PM IST

അനില്‍ കപൂര്‍- സുനിത കപൂര്‍ ദമ്പതികളുടെ ഇളയമകള്‍ റിയയുടെ വിവാഹം ശനിയാഴ്ച മുംബൈയില്‍ നടന്നു. ചലച്ചിത്ര-പരസ്യചിത്ര സംവിധായകനായ കരണ്‍ ബൂലാനിയാണ് വരന്‍. വളരെ സ്വകാര്യമായാണ്  ചടങ്ങുകള്‍ നടന്നത്. 

ഇപ്പോഴിതാ സഹോദരിയുടെ വിവാഹത്തിന് തിളങ്ങുന്ന നടി സോനം കപൂറിന്‍റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 

പൌഡര്‍ ബ്ലൂ നിറത്തിലുള്ള അനാര്‍ക്കലി കുര്‍ത്തയാണ് സോനം ധരിച്ചത്. 
 


നെക്കിന്‍റെ ഭാഗത്ത് എംബ്രോയ്ഡറി ചെയ്ത കുര്‍ത്തയില്‍ ഷിയര്‍ സ്ലീവാണ് വരുന്നത്. 

പിങ്ക് നിറത്തിലുള്ള നെറ്റിന്‍റെ ദുപ്പട്ടയാണ് ഇതിനോടൊപ്പം സോനം പെയര്‍ ചെയ്തത്.

പേളിന്‍റെ ഹെവി കമ്മലും ചോക്കറും താരം അണിഞ്ഞിട്ടുണ്ട്. സോനം കപൂര്‍ തന്റെ ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കൊപ്പം ആണ് ക്യാമറയ്ക്ക് പോസ് ചെയ്തത്. അതേസമയം വധുവായ റിയയുടെ ചിത്രങ്ങള്‍ ഇതുവരെ അവര്‍ പുറത്തുവിട്ടിട്ടില്ല. 
 

Latest Videos

click me!