'എന്നിലെ സ്ത്രീയെ മനസിലാക്കുന്നു'; ഫോട്ടോ ഷൂട്ട് ചിത്രം പങ്കുവച്ച് അനുശ്രീ

First Published | Jul 28, 2021, 11:10 AM IST

മലയാളികളുടെ പ്രിയനായികയാണ് അനുശ്രീ. തനിനാടൻ വേഷങ്ങളിലൂടെ ഓർമിപ്പിക്കുന്ന നായികാവേഷങ്ങളായിരുന്നു ആദ്യകാലത്ത് അനുശ്രീയെ തേടിയെത്തിയത്. എന്നാൽ അതിനൊപ്പം തന്നെ മോഡേൺ വേഷങ്ങളും കഥാപാത്രങ്ങളും തനിക്ക് ഇണങ്ങുമെന്ന് അനുശ്രീ തെളിയിച്ചു.

anusree

ഇപ്പോഴിതാ, താരത്തിന്റെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഓഫ് വൈറ്റ് കോട്ടൺ സാരിയിൽ നീല ബോർഡർ ഉള്ള സാരി ധരിച്ചുള്ള പുതിയ ചിത്രങ്ങളാണ് ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

anusree

ആരാധകരെ ശരിക്കും ഞെട്ടിച്ച് പൊളി ലുക്കിലാണ് അനുശ്രീ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. സാരിയോടൊപ്പം ലോങ്ങ് ബ്ലൂ ജാക്കറ്റും താരം സ്റ്റൈൽ ചെയ്തിട്ടുണ്ട്. 


anusree

ഒരു ബ്ലാക്ക് മെറ്റൽ ചോക്കർ മാല മാത്രമാണ് ആഭരണമായി താരം അണിഞ്ഞിട്ടുള്ളത്. ലാൽജോസ് ചിത്രത്തിലൂടെയായിരുന്നു അനുശ്രീയുടെ അരങ്ങേറ്റം.
 

anusree

അതിലും തനി നാട്ടിൻപുറത്തുകാരിയായ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെ ആയിരുന്നു അനുശ്രീ അവതരിപ്പിച്ചത്.

anusree

ഷോർട്സ് ധരിച്ചുള്ള പുതിയ ചിത്രങ്ങളും അനുശ്രി പോസ്റ്റ് ചെയ്തിരുന്നു. സ്റ്റൈലിഷ്, ഗ്ലാമറസ് വേഷങ്ങളിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ താരം സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.
 

Latest Videos

click me!