സാരിയിൽ മനോഹരിയായി ആന്‍ അഗസ്റ്റിന്‍; ചിത്രങ്ങൾ

First Published | Jul 17, 2021, 9:38 PM IST

ലാല്‍ജോസ് ചിത്രം 'എല്‍സമ്മ എന്ന ആണ്‍കുട്ടി'യിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ അഭിനയരംഗത്തെത്തിയത്. ഏഴ് വര്‍ഷംകൊണ്ട് 13 ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ പുറത്തെത്തിയ ശ്യാമപ്രസാദിന്‍റെ 'ആര്‍ട്ടിസ്റ്റി'ലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. അന്തരിച്ച നടന്‍ അഗസ്റ്റിന്‍റെ മകളാണ് ആന്‍ അഗസ്റ്റിന്‍. സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ആനിന്‍റെ ചിത്രങ്ങളൊക്കെ ആരാധകര്‍ ആഘോഷമാക്കാറുണ്ട്. 

ഇപ്പോഴിതാ ആന്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പുത്തന്‍ ചിത്രങ്ങളാണ് സൈബര്‍ ലോകത്ത് വൈറല്‍.
സുഹൃത്ത് ഓണ്‍ലൈന്‍ സാരി ബോട്ടീക് തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ആന്‍ അഗസ്റ്റിന്‍. സാരിയില്‍ അതിസുന്ദരിയായിരിക്കുന്ന ചിത്രങ്ങളാണ് ആന്‍ പങ്കുവച്ചത്.

ഓഫ് വൈറ്റ്- ചുവപ്പ് നിറങ്ങളില്‍ മനോഹരമാണ് സാരി.
ആനിന് സാരിയോടുള്ള പ്രിയം പോലെ തന്നെയാണ് ആഭരങ്ങളോടും ഒരു പ്രത്യേക ഇഷ്ടമാണ്.
കൂടുതലും ഓക്‌സിഡൈസ്ഡ് ആഭരങ്ങളാണ് ആൻധരിക്കുന്നത്.

Latest Videos

click me!