പണക്കാരോട് നികുതി കൊടുക്കാന്‍ ആവശ്യപ്പെട്ട് , മെറ്റ് ഗാലയുടെ വേദിയില്‍ രാഷ്ട്രീയ പറഞ്ഞ് അലക്സാണ്ട്രിയ ഒകാസിയോ
First Published | Sep 14, 2021, 5:08 PM ISTകൊവിഡ് പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് 2020 ല്‍ മാറ്റി വച്ചിരുന്ന ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിലെ 'മെറ്റ് ഗാല' കഴിഞ്ഞ ദിവസം നടന്നു. ലോകത്തിലെ ഏറ്റവും വലിയ ഫാഷന്‍ ഉത്സവങ്ങളിലൊന്നാണ് മെറ്റ് ഗാലായിലെ വസ്ത്രപരീക്ഷണങ്ങള്‍. ന്യൂയോർക്കിൽ നിന്നുള്ള ഡെമോക്രാറ്റിക് കോൺഗ്രസുകാരി അലക്സാണ്ട്രിയ ഒകാസിയോ കോര്‍ട്ടെസിന്‍റെ വേഷമായിരുന്നു മെറ്റ് ഗാലയില്‍ ഏറെ ചര്‍ച്ചയായത്. "ടാക്സ് ദി റിച്ച്" എന്ന സന്ദേശം ചുവപ്പ് നിറത്തിൽ അവരുടെ വസ്ത്രത്തില്‍ ആലേഖനം ചെയ്തിരുന്നു. മേളയുടെ ടിക്കറ്റിന് വില 35,000 ഡോളറാണ്. ഇതോടെ അലക്സാണ്ട്രിയ ഒകാസിയോയുടെ വസ്ത്രധാരണം ഏറെ ചര്‍ച്ചയായി. ഇതിന് മറുപടിയായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞത് "ഞങ്ങൾ തൊഴിലാളി കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനെക്കുറിച്ചും ന്യായമായ നികുതി നല്‍കുന്നതിനെ കുറിച്ചും സംസാരിക്കുന്നു. എന്നാല്‍ പലപ്പോഴും ഈ സംഭാഷണം ജോലിക്കാരും ഇടത്തരക്കാരുമായ ആളുകൾക്കിടയിലാണ് നടക്കുന്നത്. അത് എല്ലാത്തരം ആളുകളുടെ സംഭാഷണത്തിലേക്ക് കൊണ്ടുവരേണ്ട സമയമായി എന്ന് ഞാൻ കരുതുന്നത്," എന്നായിരുന്നു. അഫ്ഗാനില്‍ നിന്നുള്ള അമേരിക്കയുടെ പിന്‍വാങ്ങല്‍ പലതരത്തിലും വിമര്‍ശിക്കപ്പെടുമ്പോഴാണ് 'അമേരിക്കൻ സ്വാതന്ത്ര്യം' എന്ന പ്രമേയത്തെ മുന്‍നിര്‍ത്തി മെറ്റ് ഗാല 2021 സംഘടിപ്പിക്കപ്പെട്ടത്. അമേരിക്കൻ പതാകയുടെ ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ മുതൽ 'സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ' എന്നെഴുതിയ ഗൗൺ വരെ രസകരമായ നിരവധി രാഷ്ട്രീയ വ്യാഖ്യാനങ്ങൾ വെളിപ്പെടുത്തുന്നതായിരുന്നു ഇത്തവണത്തെ ഫാഷന്‍ ഷോ. പടിഞ്ഞാറന്‍ സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം തീര്‍ക്കുന്ന മെറ്റ് ഗാലയിലെ ഫാഷന്‍ വസ്ത്രലോകം കാണാം.
Alexandria Ocasio-Cortez makes a statement at the #MetGala. https://t.co/vaX97iQM2B pic.twitter.com/0YFb26ARBd
— Variety (@Variety) September 13, 2021