'അതേ, ഞാൻ ഭാരം കുറച്ചു'; വെയ്‌റ്റ് ലോസ് ചിത്രം പങ്കുവച്ച് ‌നടി അഹാന

First Published | Jul 6, 2021, 10:10 PM IST

വെയ്‌റ്റ് ലോസ് ചിത്രം പങ്കുവച്ച് ‌നടി അഹാന കൃഷ്ണ. ഇൻസ്റ്റ​ഗ്രാമിലാണ് ചിത്രം പങ്കുവച്ചത്. 'അതെ, നിങ്ങൾ പറഞ്ഞത് ശരിയാണ്, എനിക്ക് കുറച്ച് ഭാരം കുറഞ്ഞു.... '- എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. 

ഭാരം നിയന്ത്രിക്കാൻ വേണ്ടി കുറച്ചുകാലത്തേക്ക് നോൺ-വെജ് ഉപേക്ഷിക്കുകയാണ് എന്ന് വളരെ കുറച്ചു നാളുകൾക്കു മുൻപ് യൂട്യൂബ് വീഡിയോയിൽ അഹാന പറഞ്ഞിരുന്നു.
ഇത്രപെട്ടെന്ന് ഇങ്ങനെ ഒരു മാറ്റം തന്ന് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് അഹാന ഇപ്പോൾ. ചിത്രം പങ്കുവച്ചതിനു പിന്നാലെ എങ്ങനെയാണ് ഭാരം കുറച്ചതെന്നത് ഒരു വീഡിയോയിലൂടെ പങ്കുവയ്ക്കാമോ എന്ന് ഒരാൾ കമന്റ് ചെയ്തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് ഭാരം വർധിച്ചതിനുശേഷമുള്ള ചിത്രങ്ങൾ അഹാനയുടെ അനുജത്തി ഇഷാനി പങ്കുവച്ചിരുന്നു.
മെലിഞ്ഞ്, ഇടതൂർന്ന നീളൻ മുടിയുമായി മമ്മൂട്ടിയുടെ വൺ എന്ന സിനിമയിൽ കന്നിയങ്കം കുറിച്ച നടിയാണ് ഇഷാനി കൃഷ്ണ.
പലരും തടി കുറയ്ക്കുമ്പോൾ ഇഷാനി ഏറ്റെടുത്ത ചാലഞ്ച് വണ്ണം കൂട്ടുക എന്നതായിരുന്നു.

Latest Videos

click me!