പേരിൽ സൂചിപ്പിക്കുന്നത് പോലെ വലിയ പൂക്കളുടെ ഡിസൈനാണ് 'ഫ്ലോറൽ' വസ്ത്രങ്ങളുടെ പ്രത്യേകത. വർണ്ണാഭവും മിഴിവുള്ളതുമായ ഡിസൈനുകളാണ് അധികവും 'ഫ്ലോറൽ' വസ്ത്രങ്ങളില്‍ വരുന്നത്.
ഇപ്പോഴിതാ മലയാളത്തിന്‍റെ പ്രിയ നടി ഭാവനയും ഫ്ലോറൽ വസ്ത്രത്തില്‍ തിളങ്ങുകയാണ്. ഫ്ലോറൽ ഡിസൈനുകളുള്ള കറുപ്പ് സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഭാവന തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലാണ് പൂക്കളുടെ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാറ്റിൻ തുണി കൊണ്ടാണ് സാരിയുടെ ബോർഡർ വരുന്നത്.
കമ്മലും മോതിരവും മാത്രമാണ് ആക്സസറീസ്.
‘Be as picky with people as you are with your pictures’ എന്ന് സെല്‍ഫി ചിത്രങ്ങള്‍ക്കൊപ്പം താരം കുറിച്ചിട്ടുണ്ട്.