85കാരിയെ വിവാഹം ചെയ്ത് 32കാരൻ; 'ഭർത്താവിന്‍റെ കയ്യിൽ കിടന്ന് മരിക്കണമെന്ന് ആഗ്രഹം'; വൈറലായി ദമ്പതികൾ

First Published | Oct 4, 2020, 3:17 PM IST

പ്രണയത്തിലായാലും വിവാഹത്തിലായാലും സ്ത്രീക്ക് പ്രായം കൂടുന്നത് എപ്പോഴും ചുളിഞ്ഞ നെറ്റിയോടെ കാണുന്ന സമൂഹമാണ് നമ്മുടേത്. തന്നെക്കാള്‍ പ്രായം കുറഞ്ഞ പുരുഷനെ വിവാഹം ചെയ്ത ഒരു സ്ത്രീയുടെ കഥയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. 

32 കാരനെ വിവാഹം ചെയ്ത ഈ 85കാരിക്ക് ഭർത്താവിന്റെ കൈകളിൽ കിടന്ന് മരിക്കാനാണ് ആഗ്രഹം. കഴിഞ്ഞ 15 വർഷങ്ങളായിപടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയിൽ ശാരീരിക ബന്ധത്തിലേർപ്പെടാൻ എത്തുന്ന ടൂറിസ്റ്റുകൾക്ക് സേവനമൊരുക്കുന്നയാളായ ആൽക്കയാണ് യൂറോപ്പിൽ നിന്നുമുള്ള ഫ്രാൻസ്വാ എന്ന സ്ത്രീയെ വിവാഹം ചെയ്തത്.
അൽക്കയ്‌ക്ക്‌ സമ്മാനമായി 54,000 പൗണ്ട് (51,20,916 രൂപ) ആണ്ഇവർ നൽകിയത്. തിരിച്ച് സന്തോഷവും സെക്‌സും താൻ നൽകുമെന്ന് ഇയാൾ പറയുന്നു. ലഭിച്ച പണം കൊണ്ട് ഒരു ഏക്കർ സ്ഥലം വാങ്ങി. ഇവിടെയൊരു വീട് നിര്‍മ്മിക്കണം എന്നാണ് ആഗ്രഹം എന്നും അല്‍ക്ക പറയുന്നു.

'സെക്സ് ഓൺ ദി ബീച്ച്' എന്ന ഡോക്യൂമെന്ററിയിലാണ്‌ ഇവരുടെ കഥ ശ്രദ്ധ നേടിയത്.ഇംഗ്ലണ്ടിലെ സി4 ചാനലാണ് ഈ അന്വേഷണാത്മക ഡോക്യുമെന്‍റി പുറത്തുവിട്ടത്.ഒരു മണിക്കൂര്‍ നീളമുള്ള ഡോക്യുമെന്‍ററിയില്‍ റിപ്പോര്‍ട്ടറായ സെയി റോഡ്സ് തിരയുന്നത് ഗംബിയയിലെ സെക്സ് ടൂറിസത്തില്‍ ഉയര്‍ന്നുവരുന്ന പുതിയ പ്രവണതകളാണ്.
തമ്മിൽ പിരിയുമോ എന്ന ചോദ്യത്തിന്, അതിനുള്ള സാധ്യത ഉണ്ടാവില്ലെന്നാണ് ഇരുവരും പറയുന്നത്.
ഫ്രാൻസ്വായ്ക്ക് 85 വയസ്സ് പ്രായമുണ്ടെന്ന് അൽക്ക പറയുമ്പോള്‍ അത്രയൊന്നുമില്ല എന്നാണ് ഈ അവര്‍ തിരുത്തി പറയുന്നത്.
തന്നെക്കാൾ വെറുംരണ്ട് വയസ്സിനു ഇളയയാളെയാണ് മകൻ വിവാഹം ചെയ്തത് എന്നതറിഞ്ഞപ്പോള്‍ അൽക്കയുടെ അമ്മയ്ക്കും ഞെട്ടലുണ്ടാക്കി.
ഗാംബിയയിൽ വിനോദ സഞ്ചാരത്തിനെത്തി വിവാഹിതരാവുന്നവരുടെ എണ്ണം ഏറുകയാണെന്നും അതില്‍ തന്നെ പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നതായും റിപ്പോർട്ട് ഉണ്ട്.

Latest Videos

click me!